ഒഡെപെക്ക് മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്‍റ്; വിസയും ടിക്കറ്റും കൈമാറി മന്ത്രി വി ശിവന്‍കുട്ടി

തൊഴിൽ വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്‍റ് ആൻഡ് എംപ്ലോയ്മെന്‍റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്റ്. ഒഡെപെക്ക് വഴി വിദേശ നിയമനങ്ങൾ നടത്തുന്നതിന്റെ  ഭാഗമായി  ദുബായിലെ വേൾഡ് സെക്യൂരിറ്റിയിലേക്ക് (We One) തെരഞ്ഞെടുക്കപ്പെട്ടവർക്ക് പൊതു വിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി വിസയും ടിക്കറ്റും കൈമാറി.

ALSO READ: സപ്ലൈക്കോ സബ്‌സിഡി ഉത്പന്നങ്ങളുടെ വിലയിൽ കാലോചിതമായ മാറ്റം അനിവാര്യം; മന്ത്രി ജി ആര്‍ അനില്‍

മന്ത്രിയുടെ ദുബായ് സന്ദർശനത്തിൽ മലയാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ദുബായിലെ വേൾഡ് സെക്യൂരിറ്റി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.  പുരുഷന്മാരുടെ മൂന്നാമത്തെ ബാച്ചിലെ 27 സെക്യൂരിറ്റി ഗാർഡുകളുടെയും വനിതകളുടെ ആദ്യ ബാച്ചിലെ 13 സെക്യൂരിറ്റി ഗാർഡുകളുടെയും വിസയും ടിക്കറ്റുമാണ് വിതരണം ചെയ്തത്.

ALSO READ: മമ്മൂട്ടി ചിത്രം ‘ടർബോ’യിലൂടെ സുനിൽ മലയാളത്തിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration