ഏകദിന ക്രിക്കറ്റ് ലോകകപ്പ്; നാല് ലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കാൻ ബിസിസിഐ

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നാല് ലക്ഷം ടിക്കറ്റുകള്‍ പുറത്തിറക്കാൻ ബിസിസിഐ. ആദ്യ ഘട്ടമായി ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 28-ന് ആരംഭിച്ചിരുന്നു. ഇന്ത്യ ഒഴികെയുള്ള ടീമുകളുടെ സന്നാഹ മത്സരങ്ങളുടെയും ലോകകപ്പ് മത്സരങ്ങളുടെയും ടിക്കറ്റ് വില്‍പ്പനയാണ് നടത്തിയത്. നേരത്തെ വില്‍പ്പനയ്ക്കുവെച്ച ഇന്ത്യ – പാകിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ റെക്കോഡ് വേഗത്തിൽ വിറ്റുപോയിരുന്നു .അതേസമയം സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന സെപ്റ്റംബര്‍ 15-ന് ആരംഭിക്കാനാണ് തീരുമാനമായിരിക്കുന്നത്.

ALSO READ: ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന്‍

അടുത്തഘട്ട ടിക്കറ്റ് വില്‍പ്പന വെള്ളിയാഴ്ച രാത്രി എട്ടിന് തുടങ്ങും. ഓണ്‍ലൈനായാണ് ടിക്കറ്റ് വിതരണം. ബോര്‍ഡ് ബുധനാഴ്ച അറിയിച്ചു. ഔദ്യോഗിക വെബ്സൈറ്റായ https://tickets.cricketworldcup.com വഴി ടിക്കറ്റുകള്‍ വാങ്ങാമെന്ന് ബോര്‍ഡ് അറിയിച്ചു.

ALSO READ: ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News