2023 ഏകദിന ലോകകപ്പ്; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് വീരേന്ദര്‍ സെവാഗ്

2023 ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഏകദിന ലോകകപ്പ് ഷെഡ്യൂള്‍ ലോഞ്ച് ചടങ്ങിലാണ് വീരേന്ദര്‍ സെവാഗ് തന്റെ പ്രവചനം നടത്തിയത്. ഇന്ത്യ, പാകിസ്താന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ സെമിയിലെത്തുമെന്നാണ് സെവാഗിന്റെ പ്രവചനം. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐസിസി സിഇഒ ജെഫ് അലാര്‍ഡിസ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, മുന്‍ ശ്രീലങ്കന്‍ വെറ്ററന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ വീരേന്ദര്‍ സെവാഗ് എന്നിവര്‍ ചേര്‍ന്നായിരുന്നു മത്സരക്രമം പുറത്തുവിട്ടത്. പിന്നാലെ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിക്കാന്‍ സെവാഗിനോട് മുരളീധരന്‍ ആവശ്യപ്പെടുകയായിരുന്നു.

Also Read: ഇന്ത്യയിൽ അവസരമില്ല; റഷ്യയിലെ കൂലിപ്പട്ടാളമാകാൻ ഗൂർഖാ പോരാളികൾ

വിരാട് കോലി, രോഹിത് ശര്‍മ്മ, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ റണ്‍സ് വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കിരീടം നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ പരിചിതമായ സാഹചര്യങ്ങളില്‍ മികച്ച പ്രകടനത്തിന് പേരുകേട്ട ഇന്ത്യയ്ക്ക് മൂന്നാം ലോകകപ്പ് നേടാനുള്ള മികച്ച അവസരമുണ്ടെന്നും സെവാഗ് പറയുന്നു.

2011ലെ ഇന്ത്യന്‍ ടീം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി ലോകകപ്പ് നേടാനാണ് ഗ്രൗണ്ടിലിറങ്ങിയതെങ്കില്‍ ഇത്തവണ അത് വിരാട് കോലിക്ക് വേണ്ടിയാകണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ടീമിലെ എല്ലാവരും കോലിക്കു വേണ്ടി ലോകകപ്പ് നേടാനായി ഇറങ്ങണം. കാരണം കോലി മഹാനായ കളിക്കാരനാണ്, ഒപ്പം മറ്റ് താരങ്ങളെ സഹായിക്കുന്ന നല്ല മനുഷ്യനും-സെവാഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News