ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ 40 ഓവറുകളിലേക്ക് ചുരുങ്ങുമോ? ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ആരണ്‍ ഫിഞ്ച്

ഏകദിന ക്രിക്കറ്റ് ഓവറുകള്‍ നാല്‍പതാക്കി കുറയ്ക്കണമെന്ന് അഭിപ്രായപ്പെട്ട് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ച്. 50 ഓവര്‍ വീതമുള്ള മത്സരങ്ങള്‍ ആരാധകരെ ആകര്‍ഷിക്കാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തിയ ഫിഞ്ച് ആരാധകരെ പരിഗണിച്ചാണ് മത്സരങ്ങള്‍ നടത്തേണ്ടതെന്നും പറഞ്ഞു.

ALSO READ:  വിമാന നിരക്കിൽ ഉണ്ടാകുന്ന ക്രമാതീതമായ വർധനവിനെതിരെ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണം: എ എ റഹിം എം പി

ട്വന്റി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ 2024ല്‍ വളരെ കുറച്ച് ഏകദിന മത്സരങ്ങള്‍ മാത്രമാണ് ഉള്ളത്. അമ്പത് ഓവറുകളുള്ള മത്സരങ്ങളില്‍ ഒരു മണിക്കൂറില്‍ 11, 12 ഓവറുകളാണ് എറിയുന്നത്. ഇത് ആരാധകരെ ആകര്‍ഷിക്കുന്ന രീതിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം വമ്പന്‍ ടീമുകളുടെ ഏറ്റുമുട്ടലുകളില്‍ അമ്പത് ഓവര്‍ ഉണ്ടാക്കുന്ന ആവേശം കുറഞ്ഞിട്ടില്ലെന്നും ചെറുടീമുകള്‍ക്കാണ് 40 ഓവറുകള്‍ ചേരുകയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ALSO READ: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളം നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എറണാകുളം ജില്ലയും

ഏകപക്ഷീയമായ മത്സരങ്ങളിലാണ് മാറ്റം അനിവാര്യം. വെസ്റ്റ് ഇന്‍ഡീസിനെ പോലുള്ള ടീമുകള്‍ കളിക്കുമ്പോള്‍ നാല്‍പത് ഓവറുകളായി കുറച്ചാല്‍ അത് മത്സരങ്ങള്‍ ആവേശമുള്ളതും വാശിയുള്ളതുമാക്കുമെന്നും ആരണ്‍ ഫിഞ്ച് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News