മൃതദേഹങ്ങൾ രണ്ട് തവണ എണ്ണി; മരണസംഖ്യ മാറ്റിപ്പറഞ്ഞ് ഒഡീഷ ചീഫ് സെക്രട്ടറി

ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 288 അല്ലെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. മരണ സംഖ്യ 275 ആണെന്നും. ചില മൃതദേഹങ്ങൾ രണ്ട് തവണ എണ്ണിയതയതായി കണ്ടെത്തിയതായി ചീഫ് സെക്രട്ടറി പറഞ്ഞു.

1175 പേർക്ക് പരുക്കേറ്റു. ഇതിൽ 793 പേർ ആശുപത്രി വിട്ടു. സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറി മോർച്ചറിയിലുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡിഎൻഎ പരിശോധന നടത്തുന്നുണ്ട് എന്നും പ്രദീപ് ജെന അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News