ഒറ്റ വർഷത്തിൽ ചരിഞ്ഞത് 50 ആനകൾ; ഒഡീഷയിൽ ആനകളുടെ അസ്വാഭാവിക അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

50 ഓളം ആനകള്‍ അസ്വാഭാവികമായി ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ സര്‍ക്കാര്‍. ആനകൾ കൂട്ടത്തോടെ ചത്ത സംഭവത്തിലാണ് സർക്കാർ ഇടപെടൽ. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിർദേശിച്ചിരിക്കുന്നത്. ആനകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയെ വകുപ്പ് മന്ത്രി ഗണേഷ് റാം സിങ്ഖുന്റിയ ചോദ്യം ചെയ്തു. വിഷയം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read; കൊടകര കുഴൽപ്പണക്കേസ്; സത്യം പുറത്തുവരുന്നതിന്റെ വെപ്രാളത്തിൽ ബിജെപി നേതാക്കൾ പരസ്പരം പഴിചാരുന്നു: എം.വി ഗോവിന്ദൻ മാസ്റ്റർ

അതേസമയം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനം-പരിസ്ഥിതി സെക്രട്ടറി സത്യബ്രത ഷാവിന് അയച്ച കത്തില്‍ മന്ത്രി മുന്നറിയിപ്പ് നല്‍കി. ആനകളുടെ അസ്വാഭാവിക മരണം തടയാന്‍ ഗജ സതീശ് അംഗങ്ങളേയും ധ്രുത കര്‍മ സേനയേയും വിന്യസിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൂടുതല്‍ ശ്രദ്ധയും ആത്മാര്‍ത്ഥതയും ആവശ്യമാണെന്നും വനം മന്ത്രി കൂട്ടിച്ചേർത്തു.

ആനകളുടെ സംരക്ഷണത്തിന് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വമുണ്ട്. വിവിധ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴില്‍ ആനകള്‍ ചെരിഞ്ഞ സംഭവങ്ങള്‍ വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read; സിഗ്നൽ തെറ്റിച്ചെത്തി, ചോദ്യം ചെയ്ത പൊലീസുകാരെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; സംഭവം ദില്ലിയിൽ, ദൃശ്യങ്ങൾ പുറത്ത്

എന്നാൽ, ഒഡീഷ ഈ വർഷം നടത്തിയ ആനകളുടെ സെന്‍സസില്‍ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണില്‍ പുറത്തുവിട്ട ആനകളുടെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ഒഡീഷയിലെ 38 ഫോറസ്റ്റ് ഡിവിഷനുകളിലായി 2098 ആനകളുണ്ട്. 2017 ലെ സര്‍വേയില്‍ 1976 ആനകളായിരുന്നു ഉണ്ടായിരുന്നത്.

തുടരെ തുടരെ ആനകള്‍ ചരിഞ്ഞ സംഭവങ്ങളില്‍, ചില ഉദ്യോഗസ്ഥരെ മുൻപ് സസ്പന്‍ഡ് ചെയ്തിരുന്നു. ആനകള്‍ ചരിഞ്ഞ സംഭവങ്ങള്‍ മറച്ചുവെച്ചതിനെ തുടർന്ന് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ 2022 ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സമാന സംഭവത്തിൽ ജൂലൈയിലും രണ്ട് ഉദ്യോഗസ്ഥര്‍ കൂടി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News