പ്ലസ് ടു പരീക്ഷയില്‍ ടോപ്പര്‍; തുടര്‍ പഠനത്തിന് പണം കണ്ടെത്താന്‍ ദിവസക്കൂലിക്ക് ജോലി ചെയ്ത് പെണ്‍കുട്ടി

പ്ലസ് ടു പരീക്ഷയില്‍ ജില്ലയില്‍ നിന്ന് ടോപ്പറായി ജയിച്ച പെണ്‍കുട്ടി തുടര്‍പഠനത്തിന് പണം കണ്ടെത്തുന്നതിനായി ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു. ഒഡീഷയിലാണ് സംഭവം. മല്‍ക്കന്‍ഗിരി ജില്ലയില്‍ ബോണ്ട ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കരാമ മുദുലി എന്ന പെണ്‍കുട്ടിയാണ് തുടര്‍ പഠനത്തിന് പണം കണ്ടെത്താന്‍ കഷ്ടപ്പെടുന്നത്.

Also Read- എന്റെ മുഖം കണ്ണാടിയില്‍ കാണുമ്പോഴും താന്‍ അതിനെ കുറിച്ച് ആലോചിച്ചിട്ടില്ല; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി സിദ്ധാര്‍ഥ്

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൊമേഴ്‌സ് വിഭാഗത്തിലായിരുന്നു കരാമ മുദുലി ഒന്നാമതെത്തിയത്. മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ അഭിനന്ദന സന്ദേശം വരെ അവളെ തേടിയെത്തുകയും അവളുടെ വിജയം ഏവരും ആഘോഷിക്കുകയും ചെയ്തിരുന്നു. കൂലിത്തൊഴിലാളികളാണ് കരാമയുടെ മാതാപിതാക്കള്‍. 82.66 ശതമാനം മാര്‍ക്കാണ് അവള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നേടിയത്.

Also Read- എട്ട് വയസില്‍ 60 കിലോ ഭാരം ഉയര്‍ത്തി പെണ്‍കുട്ടി; ‘അതിശയകര’മെന്ന് സോഷ്യല്‍ മീഡിയ

ഭുവനേശ്വറിലെ രമാദേവി വിമന്‍സ് യൂണിവേഴ്സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ കരാമ തന്റെ തുടര്‍പഠനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഒഴിവ് ദിവസങ്ങളില്‍ ചൂടും കഷ്ടപ്പാടും വകവയ്ക്കാതെ പണിക്കിറങ്ങുന്നത്. കുടുംബം വളരെ ദാരിദ്ര്യാവസ്ഥയിലാണെന്നും അതിനാല്‍ തന്നെ വിദ്യാഭ്യാസച്ചെലവ് വഹിക്കുക എന്നത് ബുദ്ധിമുട്ടാണെന്നും കരാമ മുദുലി പറയുന്നു. മറ്റ് വഴികളില്ലാത്തതിനാലാണ് താന്‍ കൂലിപ്പണിക്കിറങ്ങിയത്. ദിവസവും 200 രൂപയാണ് ലഭിക്കുന്നതെന്നും കരാമ കൂട്ടിച്ചേര്‍ത്തു. സിവില്‍ സര്‍വീസ് ഓഫീസറാവുക എന്നതാണ് അവളുടെ സ്വപ്നം. തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍ വിജയം കണ്ടെത്താനാവും എന്ന് വിശ്വസിക്കുന്ന കരാമ തന്റെ സ്വപ്നം പൂവണിയും എന്ന പ്രതീക്ഷയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News