രാമായണ നാടകത്തിനിടെ ജീവനുള്ള പന്നിയുടെ വയറ് കീറി ഇറച്ചി ഭക്ഷിച്ചു; ഒഡീഷയിൽ വൻ വിവാദം

odisha-ramayana-drama

ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ രാമായണം നാടകത്തിനിടെ സ്റ്റേജില്‍ ജീവനുള്ള പന്നിയുടെ വയറു കീറി ഇറച്ചി കഴിച്ചു. രാക്ഷസ വേഷം ചെയ്യുന്ന 45കാരനായ നാടക നടനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ബിംബാദര്‍ ഗൗഡയാണ് അറസ്റ്റിലായത്. സംഭവം സംസ്ഥാനവ്യാപകമായി പ്രതിഷേധമുയര്‍ത്തുകയും തിങ്കളാഴ്ച നിയമസഭ അപലപിക്കുകയും ചെയ്തു.

നവംബര്‍ 24ന് ഹിന്‍ജിലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റലാബ് ഗ്രാമത്തിലാണ് സംഭവം. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനും നാടകത്തിന്റെ സംഘാടകരിലൊരാളും അറസ്റ്റിലായി. ഭരണകക്ഷിയായ ബിജെപിയുടെ അംഗങ്ങളായ ബാബു സിങ്ങും സനാതന്‍ ബിജുലിയും സംഭവത്തെ നിയമസഭയില്‍ ശക്തമായി അപലപിച്ചു.

Read Also: ഒപ്പം കളിക്കാൻ വിസമ്മതിച്ചു; ബാഡ്മിൻ്റൺ കളിക്കാരെ ഓടിച്ചിട്ട് തല്ലി എഡിഎം

സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. മൃഗാവകാശ പ്രവര്‍ത്തകരും ഇതിനെ അപലപിക്കുകയും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാടക തിയേറ്ററിൽ പാമ്പുകളെ പ്രദര്‍ശിപ്പിച്ചവരെ അന്വേഷിക്കുന്നുവെന്നും അവരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ബെര്‍ഹാംപൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) സണ്ണി ഖോക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News