ചോണനുറുമ്പ് ചമ്മന്തിക്ക് ഇനി ഭൗമസൂചിക പദവി

ഭൗമസൂചിക പദവി നേടി ഒഡിഷയിലെ മയൂർഭഞ്ജ് ജില്ലയിലെ ഗോത്രമേഖലയിലെ ഭക്ഷ്യവിഭവമായ ചോണനുറുമ്പ് ചമ്മന്തിക്ക് (കയി ചട്ണി) . ഒഡിഷയിൽ ചുവന്ന നെയ്ത്തുകാരൻ ഉറുമ്പുകളെ ഉപയോഗിച്ച് തയാറാക്കുന്ന ഏറെ പ്രത്യേകതകളുള്ള വിഭവമാണ് ചോണനുറുമ്പ് ചമ്മന്തി. ഏറെ പോഷകഗുണമുണ്ടെന്നാണ് കരുതുന്ന ഈ ചമ്മന്തിക്കായി ‘ഈകോഫില സ്മരാഗ്ദിന’ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഉറുമ്പുകളെയാണ് ഉപയോഗിക്കുന്നത്.

ALSO READ: ഇവിടെ മാത്രമല്ല അങ്ങ് യൂറോപ്പിലും; റെക്കോർഡ് റിലീസിനായി മലൈക്കോട്ടൈ വാലിബൻ

ചമ്മന്തി ഉണ്ടാക്കുന്നതിനായി മയൂർഭഞ്ജിലെ കാടുകളിൽ നിന്നാണ് ഉറുമ്പുകളെ കൂടോടെ പിടിക്കുകയും തുടർന്ന് ഉറുമ്പുകളെയും ഉറുമ്പുമുട്ടകളെയും വൃത്തിയാക്കി അതിൽ ഉപ്പ്, ഇഞ്ചി, വെളുത്തുള്ളി, മുളക് എന്നിവ ചേർക്കുകയും ചെയ്യുന്നു. ശേഷം ഇത് അരച്ചാണ് ചമ്മന്തിയുണ്ടാക്കുന്നത്.

ഒരു പ്രത്യേക ഉൽപ്പന്നം അത് നിർമിക്കുന്ന പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി ചേരുമ്പോഴാണ് ഭൗമസൂചിക പദവി ലഭിക്കുക. ഒഡിഷക്ക് പുറമെ ഝാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ ഗോത്രമേഖലകളിലും ഈ ഉറുമ്പു ചമ്മന്തി ഉണ്ടാക്കാറുണ്ട്. ജലദോഷം, ചുമ, ജലദോഷപ്പനി, ശ്വാസതടസം, ക്ഷീണം തുടങ്ങി രോഗങ്ങള്‍ക്കുള്ള മരുന്നായാണ് ഗോത്രവർഗക്കാർ ചോണനുറുമ്പ് ചമ്മന്തി ഉപയോഗിക്കുന്നത്.ഉറുമ്പുകളെ പിടിച്ച് വിൽപന നടത്തി ജീവിക്കുന്നവരും ഇവിടെയുണ്ട്.

ALSO READ: എന്താ മാറ്റം! പുതിയ ലുക്കിലെ വിജയിയെ കണ്ട് അമ്പരന്ന് ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News