പശ്ചിമ ബംഗാള്‍ കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നിന്ന് തമിഴ്‌നാട്ടിലെ ചെന്നൈയിലേക്ക് പോകുകയായിരുന്ന ഷാലിമാർ-കൊറോമോണ്ടൽ എക്‌സ്പ്രസ് അപകടത്തിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അപകടവാർത്ത ഞെട്ടിക്കുന്നതാണെന്നും രക്ഷാപ്രവർത്തനത്തിനായി ഒഡീഷ സർക്കാരുമായും സൗത്ത് ഈസ്റ്റേൺ റെയിൽവേയുമായും ബന്ധപ്പെട്ട് വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും മമത അറിയിച്ചു.
033- 22143526/ 22535185 എന്നീ നമ്പറുകളിൽ ഞങ്ങളുടെ എമർജൻസി കൺട്രോൾ റൂം ഒരേസമയം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഒഡീഷ സർക്കാരുമായും റെയിൽവേ അധികൃതരുമായും സഹകരിക്കുന്നതിനും രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നതിനുമായി ഞങ്ങൾ 5-6 അംഗ ദൗത്യ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചുവെന്നും ചീഫ് സെക്രട്ടറിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും മമത കൂട്ടിച്ചേർത്തു.
Shocked to know that the Shalimar- Coromondel express, carrying passengers from West Bengal, collided with a goods train near Balasore today evening and some of our outbound people have been seriously affected/ injured. We are coordinating with Odisha government and South…
— Mamata Banerjee (@MamataOfficial) June 2, 2023
ബാലസോർ ജില്ലയിലെ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപം വൈകീട്ട് 7.20 ഓടെയാണ് കൂട്ടിയിടി ഉണ്ടായത്, സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ മറിഞ്ഞ കോച്ചുകൾക്കുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും സംശയിക്കുന്നു.
രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ എത്തിയെന്നും എക്‌സ്‌പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനിന് മുകളിലൂടെ കയറുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. രണ്ട് ട്രെയിനുകളും ഒരേ ലൈനിൽ എങ്ങനെ എത്തിയെന്ന് കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോറോമാണ്ടൽ എക്‌സ്പ്രസ് അപകടത്തിൽ പ്രതികരണവുമായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. ബാലസോറിലെ അപകടസ്ഥലത്തേക്ക് 15 ലധികം ഫയർ സർവീസ് യൂണിറ്റുകളും 60 ലധികം ആംബുലൻസുകളും അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ബാലസോറിലും മറ്റൊന്ന് കട്ടക്കിലും രണ്ട് മെഡിക്കൽ കോളേജുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
അതേസമയം, സ്പെഷ്യൽ റിലീഫ് കമ്മീഷണർ (എസ്ആർസി) ഒഡീഷയിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഹേമന്ത് ശർമ്മ, ബൽവന്ത് സിംഗ്, അരവിന്ദ് അഗർവാൾ, ഡിജി ഫയർ സർവീസസ് എന്നിവരും ബാലസോറിലെ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടാതെ, ബാലസോറിലും പരിസരത്തുമുള്ള മെഡിക്കൽ കോളേജുകളും സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നു എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here