ഒഡീഷ: സിഗ്നല്‍ നല്‍കുന്നതിലെ പി‍ഴവ് വിളിച്ചുവരുത്തിയത് വന്‍ദുരന്തം, മോദിയുടെ പ്രഖ്യാപനം പാ‍ഴ് വാക്ക്

ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഒഡീഷയിലെ ദുരന്തം ബാക്കി വയ്ക്കുന്നത്. സിംഗ്നലിഗ് സംവിധാനത്തിലുണ്ടായ ഗുരുതര പി‍ഴവാണ് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ രാത്രി 7.20 നാണ് ഷാലിമാറില്‍ നിന്ന് ചെന്നൈയിലേക്കുള്ള കോറമാന്‍ഡല്‍ എക്സ്പ്രസ് ബാലസോറിന് സമീപമുള്ള ബഹനാഗ സ്റ്റേഷനിലേക്ക് കടന്നുവരുന്നത്. ഇവിടെ സ്റ്റോപ്പില്ലാത്തതുകൊണ്ട് തന്നെ ഏകദേശം 120 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ എത്തിയത്. സ്റ്റോപ്പില്ലാത്ത ട്രെയിനുകള്‍ കടന്നുപോകണ്ട മെയിന്‍ ലൈനിലേക്ക് സിഗ്നല്‍ കൊടുക്കുന്നതിന് പകരം ഗുഡ്സ് ട്രെയിന്‍ പാര്‍ക്ക് ചെയ്തിരുന്ന ലൈനിലേക്കാണ് കോറമാന്‍ഡല്‍ എക്സ്പ്രസിന് സിഗ്നല്‍ കൊടുത്തത്. അപകടം തിരിച്ചറിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ സിഗ്നല്‍ പിന്‍വലിച്ചെങ്കിലും അപ്പോ‍ഴേക്കും കോറമാന്‍ഡല്‍ എക്സ്പ്രസ് ഗുഡ്സിന്‍റെ പുറകില്‍ ഇടിച്ചുക‍ഴിഞ്ഞിരുന്നു.

ഗുഡ്സില്‍ ഇടിച്ച കോറമാന്‍ഡല്‍ എക്പ്രസ് പാളം തെറ്റി ബോഗികള്‍ സമീപത്തെ ട്രാക്കിലേക്ക് മറിഞ്ഞു. എന്നാല്‍ അപകടം അവിടെ അവസാനിച്ചില്ല. കോറമാന്‍ഡലിന്‍റെ ബോഗികള്‍ മറിഞ്ഞു കിടന്ന സെക്കന്‍റ്  ലൈനിലേക്ക് രക്ഷാപ്രവര്‍ത്തനം നടക്കുമ്പോ‍ഴും ആ ട്രാക്കില്‍ തെളിഞ്ഞ് കിടന്നത് ഗ്രീന്‍ സിഗ്നലായിരുന്നു. അതായത് ഏത് നിമിഷവും ട്രെയിന്‍ കടന്നുവരാമെന്ന് അര്‍ത്ഥം. അധിക സമയം വൈകിയില്ല, അപകടമറിയാതെ സിഗ്നല്‍ പിന്തുടര്‍ന്ന് 100 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ യശ്വന്ത്പൂരില്‍ നിന്നു‍ള്ള ഹൗറ എക്സ്പ്രസ്  മറിഞ്ഞ് കിടക്കുന്ന കോറമാന്‍ഡല്‍ എക്സ്പ്രസിന്‍റെ ബോഗികളിലേക്ക് ഇടിച്ചുകയറി . ഇത് ദുരന്തത്തിന്‍റെ ആഘാതം ഇരട്ടിയാക്കി.

ALSO READ: പട്ടാപ്പകൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു

ഗുഡ്സ് ട്രെയിന്‍ പാര്‍ക്ക് ചെയ്തിരുന്ന ലൈനിലേക്ക് കോറമാന്‍ഡല്‍ എക്സ്പ്രസിന് സിഗ്നല്‍ കൊടുത്ത ഗുരുതര പി‍ഴവാണ് അപകടത്തിന് ഇടയാക്കിയത്, ഇത് എങ്ങനെ സംഭവിച്ചെന്ന ചോദ്യമാണ് ഉയരുന്നത്. പ്രഖ്യാപനങ്ങള്‍ക്കും, വാഗ്ദാനങ്ങള്‍ക്കുമപ്പുറം ഒരു റെയില്‍വേ ശൃംഘലയ്ക്ക് വേണ്ട അടിസ്ഥാന സംവിധാനമായ സിഗ്നലിംഗ് സിസ്റ്റം പോലും കൃത്യമായി പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേക്ക് ക‍ഴിയുന്നില്ല . 2020 ഓടെ ട്രെയിന്‍ അപകടങ്ങള്‍ പൂര്‍ണമായും ഒ‍ഴിവാക്കുന്ന ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്നായിരുന്നു ഒന്നാം മോദി സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ 2020 കടന്ന് 23 ല്‍ എത്തുമ്പോ‍ഴും നമ്മുടെ പാളങ്ങളില്‍ അപടകടത്തിന്‍റെ ചൂളം വിളികളാണ് കേല്‍ക്കുന്നത്. വെറും വാക്കായ കേന്ദ്രത്തിന്‍റെ പ്രഖ്യാപനങ്ങള്‍ മാത്രം ഇപ്പോ‍ഴും ബാക്കി

ALSO READ: പൂവും കായും വിരിയുന്നതു കാണാനായി വീട്ടുമുറ്റത്തു കഞ്ചാവുചെടി വളർത്തി; യുവാവ് പൊലീസ് പിടിയിൽ

ട്രെയിനപകടം നടന്നത് ഇങ്ങനെ

  • 7.20 PM കോറമാന്‍ഡല്‍ ബഹനാഗസ്റ്റേഷനില്‍
  • ട്രെയിന്‍ വരുന്നത് 120 കിലോമീറ്റര്‍ സ്പീഡില്‍
  • ഗുഡ്സ് പാര്‍ക്ക് ചെയ്ത ട്രാക്കിലേക്ക് കോറമാന്‍ഡലിന് തെറ്റായ സിഗ്നല്‍ ലഭിക്കുന്നു
  • അപകടം തിരിച്ചറിഞ്ഞ് വേഗത്തില്‍ സിഗ്നല്‍ പിന്‍വലിക്കുന്നു
  • സിഗ്നല്‍ പിന്‍വലിച്ചപ്പ‍ഴേക്കും കോറമാന്‍ഡല്‍ ഗുഡ്സില്‍ ഇടിച്ച് മറിയുന്നു
  • കൂട്ടിയിടിച്ചതോടെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം തകര്‍ന്നു
  • സമീപത്തെ ലൈനിലൂടെ എത്തിയ ഹൗറ എക്സ് പ്രസ് കോറമാന്‍ഡലിന്‍റെ
    ബോഗികളിലേക്ക് ഇടിച്ച് കയറുന്നു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News