ഒഡീഷയിലെ ദുരന്തമുഖത്തെ കാഴ്ചകൾ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. അപകടത്തിൽ ജീവൻ പൊലിഞ്ഞ മനുഷ്യരോട് ഭരണകൂടം കാണിച്ച അനാദരവിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്.
സിസ്റ്റത്തിന്‍റെ കെടുകാര്യസ്ഥത കൊണ്ടുമാത്രം ജീവൻ നഷ്ടപ്പെട്ട മനുഷ്യർ. ഈ രാജ്യത്ത് നമ്മൾ ഓരോരുത്തരും അനാഥ ശവങ്ങളായി വഴിയിൽ കിടക്കേണ്ടി വരിക എന്ന ബോധ്യം ഊട്ടിയുറപ്പിക്കുന്നുണ്ട് ഈ ദൃശ്യങ്ങൾ . രണ്ട് ട്രയിനുകൾ കൂട്ടിമുട്ടുന്നത് അസാധാരണമായെങ്ങിലും സംഭവിക്കാം. എന്നാൽ ദുരന്ത മുഖത്ത് അടിയന്തര ചികിത്സ പോലും നിഷേധിക്കപ്പെടുകയും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മനുഷ്യരോടുള്ള ഭരണകൂടത്തിന്‍റെ അനാദരവും കൂടുതൽ ഭയപ്പെടുത്തുന്നതാണ്. പിക്കപ്പിലേക്ക് വലിച്ചെറിയുന്ന മൃതദേഹങ്ങൾ വരാന്തയിൽ കൂട്ടിയിടുന്നു. അതിനിടയിൽ മകനെ തേടുന്ന അച്ഛൻ,ഈ കാഴ്ച കണ്ട് വിങ്ങിപ്പൊട്ടുമ്പോഴും തിരിച്ചറിയേണ്ട ഒരു യാഥാർഥ്യമുണ്ട്.
ഏകാധിപത്യത്തിന്‍റെ ചെങ്കോൽ കൈമാറാൻ വന്ന മത പുരോഹിത സന്യാസി വർഗത്തിന് ഫ്ളൈറ്റ് ചാർട്ട് ചെയ്ത് കൊടുത്ത് ഇന്ത്യയിൽ, പശുവിന് വരെ ആംബുലൻസ് ഒരുക്കിയ രാജ്യത്താണ് റെയിൽവേയുടെ സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച കൊണ്ട് ജീവൻ നഷ്ടപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾക്ക് ഒരു ആംബുലൻസ് പോലും സാധ്യമാകുന്നില്ല. ഭരണകൂടത്തിന്റെ പരിഗണന സാധാരണക്കാരന്റെ ജീവനും അവകാശവുമല്ല എന്ന് വ്യക്തമാണ്.
Also Read: ഒഡീഷ ട്രെയിന്‍ ദുരന്തം; സിബിഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here