ഒഡീഷ ട്രെയിന്‍ ദുരന്തം: റെയില്‍വെ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല

ഒഡീഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നടക്കുന്നതിനിടെ റെയില്‍വെ ജൂനിയിര്‍ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാനെയും കുടുംബത്തെയുമാണ് കാണാതായത്.  തിങ്കളാഴ്ച അന്വേഷണ ചുമതലയുള്ള സിബിഐ സംഘം അമീർ ഖാന്‍റെ വീട്ടിലെത്തിയപ്പോ‍ഴാണ് വീട് പൂട്ടിക്കിടക്കുന്നത് അറിയുന്നത്.

ALSO READ: പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച എബിവിപി നേതാവ് പിടിയില്‍

ഇയാള്‍ എവിടെയാണെന്ന് വിവരമില്ല. സിബിഐ ഉദ്യോ​ഗസ്ഥർ വീട് സീല്‍ ചെയ്തു. രണ്ട് ഓഫീസര്‍മാരെ വീടിന്  സമീപം നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയെന്നാണ് വിവരം. അമീര്‍ ഖാനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നതായും സൂചനകളുണ്ട്.

അതേസമയം ബഹനാ​ഗ സ്റ്റേഷൻ മാസ്റ്ററുടെ വീടും അന്വേഷണത്തിന്‍റെ ഭാ​ഗമായി സിബിഐ സംഘം സന്ദർശിച്ചിരുന്നു.

ALSO READ: ചിരിപകരാന്‍ ഇനിയില്ല; നാടിന്റെ പ്രിയങ്കരിയായ ‘പുഞ്ചിരി അമ്മച്ചി’ ഓര്‍മയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News