ഒഡീഷ ട്രെയിൻ ദുരന്തം; മരണം എഴുപതായി, അപകടകാരണം സിഗ്നൽ സംവിധാനത്തിലെ തകരാറെന്ന് സൂചന

ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എഴുപതായി. 350തോളം പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. 800 ഓളം പേരാണ് ട്രെയ്‌നിനകത്ത് കുടുങ്ങി കിടക്കുന്നത്. ബാലസോര്‍ ജില്ലയിലെ ബഹാനാഗയിലാണ് രാജ്യത്തെ നടക്കിയ ട്രെയിനന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയേറെയാണ്.ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍എക്‌സ്പ്രസും (12841).ബെംഗളൂരു-ഹൗറഎക്‌സ്പ്രസും (12864 )മാണ് അപകടത്തില്‍പ്പെട്ട യാത്രാ തീവണ്ടികള്‍. ഇതുകൂടാതെ ഒരു ചരക്ക് തീവണ്ടിയും അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

‘രാത്രി 7 മണിയോടെ, ഷാലിമാര്‍-ചെന്നൈ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ 10-12 കോച്ചുകള്‍ ബാലേശ്വരിനടുത്ത് പാളം തെറ്റി എതിര്‍ ട്രാക്കില്‍ വീണു. കുറച്ച് സമയത്തിന് ശേഷം, യശ്വന്ത്പൂരില്‍ നിന്ന് ഹൗറയിലേക്കുള്ള മറ്റൊരു ട്രെയിന്‍ പാളം തെറ്റിയ ആ കോച്ചുകളിലേക്ക് ഇടിച്ചു, അതിന്റെ ഫലമായി  3-4 കോച്ചുകള്‍ പാളം തെറ്റി’ റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ പറഞ്ഞു. ഗുഡ്സ് ട്രെയിന്‍ ഇടിച്ചാണ് കോറോമാണ്ടല്‍ എക്സ്പ്രസ് പാളം തെറ്റിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ റെയില്‍വേ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ചുമതലപ്പെടുത്തി. ബാലസോര്‍ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രത്യേക സംഘത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കും. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു.

Also Read:‘ഞങ്ങളുടെ ബോഗി മറിയാത്തതുകൊണ്ട് രക്ഷപ്പെട്ടു; തകര്‍ന്നതില്‍ അധികവും എസി, സ്ലീപ്പര്‍ ബോഗികള്‍’: അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന മലയാളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News