ഒഡീഷ ട്രെയിൻ ദുരന്തം; ദുഖം രേഖപ്പെടുത്തി രാഷ്ട്രപതി

ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുർമു.അപകട വാർത്ത ഏറെ വേദനയുണ്ടാക്കുന്നതാണെന്നും രക്ഷാപ്രവർത്തനങ്ങൾ വിജയിക്കുന്നതിനും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ദ്രൗപദി മുർമു ട്വീറ്റിൽ അറിയിച്ചു. ഒഡിഷ മുഖ്യമന്ത്രി നവീൻ പ്ടനായിക് നാളെ സംഭവ സ്ഥലം സന്ദർശിക്കും.

ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 70 മരണമെന്ന് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ​ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്. 350തിൽ അധികം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിച്ച വിവരം. ഷാലിമാർ ചെന്നൈ എക്സ്പ്രസും ​ഗുഡ്സ് ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ബഹന​ഗർ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്.

പാളം തെറ്റിയ ബോ​ഗികൾ മറ്റൊരു ട്രാക്കിലെക്ക് വീണു. ഇതിലേക്ക് യശ്വന്ത്പൂർ ഹൗറ ട്രെയിനുകളും ഇടിച്ചു കയറി. ഈ ട്രെയിനിന്റെ നാല് ബോ​ഗികളും പാളം തെറ്റി. ബോ​ഗികളിൽ നിന്ന് യാത്രക്കാരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. 15 ബോ​ഗികളാണ് പാളം തെറ്റിയത്.

അപകടത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. മൂന്ന് ആശുപത്രികളിലായി ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ട്രെയിനിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സിഗ്നൽ സംവിധാനത്തിലെ അപാകതയാകാം അപകടത്തിന് കാരണമെന്ന് കരുതുന്നതായി പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി അംഗം പികെ കൃഷ്ണദാസ് പറയുന്നു. പത്തൊൻപത് ബോഗികളോളം അപകടത്തിൽപെട്ടിട്ടുണ്ട് പാസഞ്ചർ ട്രെയിനിൽ അധികവും തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News