ഒഡീഷ ട്രെയിൻ ദുരന്തം: എഞ്ചിനീയർ ഒളിവിലാണ് എന്ന വ്യാജ പ്രചരണത്തിനെതിരെ റെയിൽവേ

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന് ശേഷം സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ് സോഷ്യൽ മീഡിയകളിലൂടെ ഒരു വിഭാഗം ആളുകൾ. തീവ്രഹിന്ദുത്വ സോഷ്യൽമീഡിയ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന ഇത്തരം ഒരു വ്യാജ വാർത്തകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സൗത്ത് ഈസ്റ്റേൺ റെയിൽവേ.  അമീർ ഖാൻ എന്ന് പേരുള്ള റെയിൽവെയിലെ മുസ്ലിം ജൂനിയർ എൻജിനീയർ അപകടത്തിന് ശേഷം ഒളിവിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഒരുവിഭാഗം മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത്. അത് വ്യാജവാർത്തയാണെന്നും ജീവനക്കാരെല്ലാം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു.

Also Read: തത്തയെ വളർത്തുന്നവർ സൂക്ഷിക്കുക? കാത്തിരിക്കുന്നത് 7 വർഷം തടവും 50000 രൂപ പിഴയും

‘ബഹനാഗ റെയിൽവെ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഒളിവിലാണെന്നും കാണാതായെന്നും ചില മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇത് വസ്തുതാപരമായി തെറ്റാണ്. മുഴുവൻ ജീവനക്കാരും ഹാജരുണ്ട്, അന്വേഷണത്തിന്റെ ഭാഗമായി അവർ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നുമുണ്ടെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ സി.പി.ആർ.ഒ ആദിത്യ കുമാർ ചൗധരി ഒരു വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

കഴിഞ്ഞ ജൂൺ രണ്ടിനാണ് ഒഡീഷയിലെ ബാലസോർ ജില്ലയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 300 ഓളം പേർ മരിക്കുകയും 800 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തത്.

Also Read:ഒരു ഡോക്ടറുടെ പേരിൽ മാത്രം 83 ആശുപത്രികൾ;പരിശോധനയിൽ പുറത്തായത് വൻ തട്ടിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News