ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ നടപടി; സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജറെ മാറ്റി

ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് അര്‍ച്ചന ജോഷിയെ മാറ്റി. കര്‍ണാടക യെലഹങ്കയിലെ റെയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജറായാണ് അര്‍ച്ചന ജോഷിയെ നിയമിച്ചത്.

Also read- ഷാജൻ സ്കറിയയെ “W “ഉം ”D” യും ഓർമ്മിപ്പിച്ച് കോടതി

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജറായി അനില്‍ കുമാര്‍ മിശ്ര ചുമതലയേല്‍ക്കും. ട്രെയിന്‍ ദുരന്തത്തില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ 5 ഉന്നത ഉദ്യോഗസ്ഥരെ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.

Also Read- പശുവിൻ്റെ പേരിൽ കൊലപാതകം; പൊലീസിൻ്റെ മുന്നിലിട്ട് യുവാവിനെ തല്ലിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News