റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കളക്ടര്‍

വിജിലന്‍സ് വകുപ്പിന്റെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച സബ് കളക്ടര്‍ പിടിയില്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണം ഒളിപ്പിക്കാന്‍ നോക്കിയത്. രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ പിടിവീഴുകയായിരുന്നു.

Also read- ‘ടൈറ്റന്‍ ദുരന്തം’ പത്ത് വര്‍ഷം മുന്‍പേ പ്രവചിച്ചു; വൈറലായി ഒരു ഫേസ്ബുക്ക് പോസ്റ്റ്

അനധികൃത സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു വിജിലന്‍സ് വകുപ്പിന്റെ റെയ്ഡ്. പ്രശാന്ത് കുമാര്‍ റൗട്ടിന്റെ ഭുവനേശ്വറിലെ കാനന്‍ വിഹാര്‍ ഏരിയയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇതിനു മുമ്പായി റൗട്ട് അയല്‍വാസിയുടെ ടെറസിലേക്ക് പണം നിറച്ച ബാഗ് എറിയുകയായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ടെറസില്‍ നിന്ന് ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു.

Also read- മോന്‍സണ്‍ അറസ്റ്റിലാകും വരെ നടത്തിയത് 12 കൂടിക്കാഴ്ചകള്‍; സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകള്‍

വെളളിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് 36 മണിക്കൂറിലേറെ നീണ്ടു. എച്ച്ഐജി-115, ഭുവനേശ്വര്‍, കാനന്‍ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, ഓഫീസ് ചേംബര്‍, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവ ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ ഒരേസമയം തെരച്ചില്‍ നടന്നു. ഇതുകൂടാതെ റൗട്ടിന്റെ പരിചയക്കാരുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലും പരിശോധന നടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News