മകനെ നിനക്ക് മാപ്പ്! ഫെഡറൽ കുറ്റങ്ങളിൽ മകന് മാപ്പുനൽകി ബൈഡൻ

BIDEN HUNTER

നികുതി തട്ടിപ്പ്, തോക്ക് കേസ് അടക്കമുള്ള കുറ്റങ്ങളിൽ വിധി കാത്തുനിന്ന മകൻ ഹണ്ടർ ബൈഡന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് മാപ്പ് നൽകി. പുതിയ പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് രണ്ട് മാസം മുൻപാണ് ബൈഡന്റെ നീക്കം.

താൻ പ്രസിഡന്റ് പദവിയിലിരിക്കെ കുടുംബാംഗങ്ങൾക്കും നിയമങ്ങൾ ബാധകം ആണെന്നും കുടുംബത്തിലുള്ളവർക്കായി താൻ അധികാരങ്ങൾ ഉപയോഗിക്കില്ലെന്നും പല തവണ ബൈഡൻ പൊതുജന മധ്യത്തിലടക്കം
പറഞ്ഞിട്ടുണ്ട്.എന്നാൽ ഇതിന് നേർവിപരീതമാണ് ബൈഡന്റെ ഇപ്പോഴത്തെ നടപടി.

ALSO READ; ഒന്ന് ടോയ്‌ലറ്റ് വരെപ്പോയതെ ഓർമ്മയുള്ളു! തിരികെ വന്നപ്പോൾ കണ്ടത്…. കണ്ടക്ടർ കാരണം വൈകിയോടിയത് 125 ട്രെയിനുകൾ

ഹണ്ടർ ബൈഡനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്ടർ ചെയ്തത്. കലിഫോർണിയ, ഡെലാവെയർ എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് കേസുകളിലും ഹണ്ടർ ശിക്ഷിക്കപെട്ടിരുന്നു. ഈവേളയിൽ താൻ മകന് മാപ്പു നൽകില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മകന് മാപ്പ് നൽകിയതോടെ അദ്ദേഹത്തിൻറെ ഈവാക്കുകൾ ചിലർ കുത്തിപ്പൊക്കുന്നുണ്ട്.

കേസുകളിൽ ഹണ്ടർ കുറ്റസമ്മതം കൂടി നടത്തിയ സാഹചര്യത്തിൽ മാപ്പ് നൽകിയത് ചോദ്യം ചെയ്തും ചിലർ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം തനിക്ക് ലഭിച്ച ദയയും മാപ്പും താൻ ഒരിക്കലും നിസ്സാരമായി കാണില്ല എന്ന് ഹണ്ടർ ബൈഡൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News