ആകര്‍ഷകമായ വില കിഴിവ് പ്രഖ്യാപിച്ച് മിഹോസ്

mihos

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഓഫറുകള്‍ പ്രഖ്യാപിച്ച് ജോയ് ഇ-ബൈക്ക്. കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറായ മിഹോസിനു 30000 രൂപ വരെ കിഴിവ് നല്‍കുമെന്നാണ് പ്രഖ്യാപനം .2024 നവംബര്‍ 15 വരെയാണ് ഓഫറിന് സാധുതയെന്ന് കമ്പനിയുടെ പ്രഖ്യാപനം. ഓഫറുകള്‍ എല്ലാ അംഗീകൃത ജോയ് ഇ-ബൈക്ക് ഡീലര്‍ഷിപ്പുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.

എല്ലാ ജോയ് ഇ-ബൈക്ക് മോഡലുകളിലും ആകര്‍ഷകമായ ഓഫറുകളുള്ളതിനാല്‍ പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗത്തിലേക്ക് മാറാനുള്ള ഏറ്റവും മികച്ച അവസരമാണ് ഈ കമ്പനി ഒരുക്കുന്നത്. . 70000 രൂപ മുതലാണ് ജോയ് ഇ-ബൈക്കിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില ആരംഭിക്കുന്നത്. ജോയ് ഇ-ബൈക്ക് മിഹോസിന് നിലവില്‍ 1.17 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

also read: വിലക്കുറവും ആറ് മാസം ഫ്രീ ചാർജിങുമായി ടാറ്റയുടെ ഇവി; ഓഫർ പരിമിതകാലത്തേക്ക്

മിഹോസിന്റെ നല്ല നീളവും വീതിയുമുള്ള സീറ്റ് എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാന്‍ പാകത്തിന് 750 മില്ലിമീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നു. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗത. ഇക്കോ, റൈഡ്, ഹൈ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ ഇവിക്ക് ലഭിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News