ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടി: രണ്ട് പേര്‍ പിടിയില്‍

ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് ഒന്നര കോടിയോളം രൂപ തട്ടിയെടുത്ത രണ്ടുപേര്‍ കൊല്ലം ശക്തികുളങ്ങരയിൽ അറസ്റ്റിൽ. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ, ഹരിപ്പാട് സ്വദേശിനി സുനിത എന്നിവരെ മഹാരാഷ്ട്രയിൽ നിന്നാണ് പിടികൂടിയത്. ജപ്പാനിൽ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ 300ൽ അധികമാളുകൾ ഇരകളായി.
മൂന്നര ലക്ഷം രൂപയ്ക്ക് ജപ്പാനിൽ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത്  ജി.ഡി.ജി.എച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ പുറത്തിറങ്ങിയ ഈ വാഗ്ദാനം വിശ്വസിച്ചവരാണ് തട്ടിപ്പിന് ഇരയായത്. വിവിധ വിഭാഗങ്ങളിൽ ജോലി നൽകാമെന്ന് കമ്പനി ഉടമകൾ പറഞ്ഞു. ആദ്യഗഡുവായി 15000 രൂപ മുതൽ ഒന്നരലക്ഷം വരെ  ഉദ്യോഗാർത്ഥികളിൽ നിന്ന് വാങ്ങി.
ജപ്പാൻ സ്വദേശികളുടെ സാന്നിധ്യത്തിൽ അഭിമുഖം നടത്തി. ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവും കൈമാറി. എന്നിട്ടും ജപ്പാനിലേക്കുള്ള യാത്ര മാത്രം നടന്നില്ല. ജപ്പനീസ് ഭാഷ പഠിച്ചാലേ വിദേശത്തേക്ക് പോകാനാകൂ എന്ന് ഉടമകൾ വീണ്ടും ഉദ്യോഗാർത്ഥികളെ തെറ്റിധരിപ്പിച്ചു. ഭാഷാ പഠനം ആരംഭിച്ചെങ്കിലും അതും പാതി വഴിയിൽ മുടങ്ങി. അതിനു പിന്നാലെ ജസ്റ്റ്യൻ സേവ്യർ, സുനിത എന്നിവർ മുങ്ങുകയായിരുന്നു.
കൊല്ലം എ.സി.പി അഭിലാഷിന്‍റെ മേൽനോട്ടത്തിൽ ശക്തികുളങ്ങര എസ്.എച്ച്.ഒ ബിനു വർഗീസിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചായിരുന്നു. റയിൽവേ പോലീസിന്‍റെയും സൈബർ സെല്ലിന്‍റെയും സഹായത്തോടെ പ്രതികളെ നിരീക്ഷിച്ചു. മഹാരാഷ്ട്ര നാഗപ്പൂരിന് സമീപമുള്ള ചന്ദ്രാപ്പൂർ റയിൽവേ സ്റ്റേഷനിൽ വെച്ച് ഇരുവരേയും റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ചു.
ശക്തികളുങ്ങര എസ്.ഐ ഐ.വി ആശയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തു.സിപിഒമാരായ ജയകുമാരി അബുതാഹിർ,ശ്രീകാന്ത്,ഡാർവിൻ ജയിംസ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News