ഫ്രാൻസിലേക്ക് പോകാൻ വർക്ക് വിസ വാഗ്ദാനം ചെയ്ത പണം തട്ടി; ഒരാൾ അറസ്റ്റിൽ

ഫ്രാൻസിലേക്ക് വർക്ക് വിസ ശരിയാക്കി നൽകാമെന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ പെരുമ്പാവൂർ സ്വദേശി അറസ്റ്റിൽ. ഒക്കൽ കിണത്തടിവിള വീട്ടിൽ ആനന്ദിനെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read: ആലുവ പീഡനക്കേസ്; പ്രതി ക്രിസ്റ്റല്‍ രാജ് റിമാന്‍ഡില്‍

ചേരാനല്ലൂർ സ്വദേശികളായ രണ്ടുപേരിൽ നിന്നായി നാല് ലക്ഷം രൂപ വീതമാണ് പെരുമ്പാവൂർ ഒക്കൽ സ്വദേശിയായ ആനന്ദ് വാങ്ങിയത്. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്ത് വരികെയായിരുന്നു ആനന്ദ് . സമാനമായ മറ്റെന്തെങ്കിലും തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിവൈഎസ്പി പി.പി.ഷംസ്, ഇൻസ്പെക്ടർ ബേസിൽ തോമസ് എസ് ഐ പിജെ.കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read: കണിച്ചുകുളങ്ങരയില്‍ കല്യാണപ്പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റു; മൂന്ന് തൊഴിലാളികൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News