സിനിമയിലും സീരിയലിലും അവസരം വാഗ്‌ദാനം ചെയ്ത് പീഡനം: രണ്ട് പേർ അറസ്റ്റിൽ

സിനിമയിലും സീരിയലിലും അവസരം വാഗ്‌ദാനം ചെയ്‌ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശികളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അവസരം വാഗ്ദാനം ചെയ്‌ത് കാരപ്പറമ്പിലുള്ള ഫ്ലാറ്റിലെത്തിച്ച് പാനീയത്തിൽ ലഹരി നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോട് സ്വദേശിയായ സീരിയൽ നടിയാണ് പരാതിക്കാരിയെ പ്രതികളുമായി പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്. ഈ മാസം നാലിനായിരുന്നു കേസിനാസ്‍പദമായ സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News