വമ്പന്‍ ഓഫറുകൾ നൽകി ഇ – കോമേഴ്സ് ഭീമന്‍മാര്‍ പരസ്പരം മല്‍സരിച്ചതോടെ പ്രിയപ്പെട്ട ഉത്പന്നങ്ങൾ വാങ്ങിക്കൂട്ടി ഉപഭോക്താക്കൾ. മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുമാണ് ഓഫർ കാലയളവിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടത്. ഡാറ്റ ഇന്‍റലിജന്‍സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 54,500 കോടി രൂപയുടെ വില്‍പ്പനയാണ് സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ ഇ കൊമേഴ്സ് സൈറ്റുകളിൽ നടന്നത്. ഐ ഫോണ്‍ 15, സാംസംഗിന്‍റെ ഗ്യാലക്സി ട23 എഫ്ഇ യുമാണ് ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ഉത്പന്നങ്ങൾ.
Also Read: പൊന്നിന്‍ വിലയില്‍ ആശ്വസിക്കാന്‍ വകയുണ്ടോ? ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഒരുപക്ഷേ…
30,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള മൊബൈൽഫോണുകൾക്കാണ് പ്രധാനമായും ഓഫറുകൾ ഉണ്ടായിരുന്നത്. പുതിയ ഐഫോണ്‍ മോഡലുകൾ പുറത്തിറങ്ങിയത് പഴയ ഐഫോണ്‍ മോഡലുകളുടെ വില കുറയാൻ കാരണമാകുകയും ചെയ്തു. ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍, സ്മാര്‍ട്ട് ടിവികള്‍ തുടങ്ങിയവക്കും ആവശ്യക്കാരേറെയായിരുന്നു.
Also Read: സക്കർബർഗിന് മുന്നിലുള്ളത് ഇലോൺ മസ്‌ക് മാത്രം; സമ്പന്നരുടെ പട്ടികയിലെ ഭീമന്മാർ ഇനി ഇവർ
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവൽ ആരംഭിച്ച് ആദ്യ 48 മണിക്കൂറിൽ 11 കോടി പേരോളമാണ് കമ്പനിയുടെ വെബ്സൈറ്റോ, ആപ്പോ സന്ദര്‍ശിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here