എസ്എടിയിലെ വൈദ്യുതി തടസം: ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

SAT HOSPITAL

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വൈദ്യുതി തടസം ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സെപ്റ്റംബർ 29 ന് രാത്രിയിൽ ദീർഘനേരം വൈദ്യുതി തടസം നേരിട്ടിരുന്നു. സംഭവത്തിൽ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഡി.എസ്.ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവായി.മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്

also read: ഷിബിൻ വധക്കേസ്; പ്രതികളെ രക്ഷിച്ചെടുക്കാമെന്ന മുസ്ലിംലീഗ് വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധി: ഡിവൈഎഫ്ഐ

ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനപൂർവമായ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വീഴ്ച സംബന്ധിച്ച് വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് കെട്ടിടം വിഭാഗം ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News