രാജസ്ഥാനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. നവല്‍ കിഷോര്‍ മീണ, സഹായി ബാബുലാല്‍ മീണ എന്നിവരെയാണ് അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയത്. അറസ്റ്റ് ഒഴിവാക്കാന്‍ 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കേസ്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ ഇഡി വട്ടമിട്ട് പറക്കുമ്പോഴാണ് കൈക്കൂലി കേസില്‍ രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റ്. നവല്‍ കിഷോര്‍ മീണ, സഹായി ബാബുലാല്‍ മീണ എന്നിവരെയാണ് രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. 15 ലക്ഷം രൂപ ഇവര്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
യുപിയില്‍ അഖിലേഷിന്റെ പ്രഖ്യാപനം!! ലോക്‌സഭാ തെരഞ്ഞെടുപ്പാരവം തുടങ്ങി
മണിപ്പുരിലെ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും അറസ്റ്റും ഒഴിവാക്കാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. ഇടനിലക്കാരന്‍ വഴി 17 ലക്ഷം രൂപയായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് 15 ലക്ഷമാക്കി കുറച്ചു. രാജസ്ഥാനില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ പിടിയിലായത്. ഇഡി ഉദ്യോഗസ്ഥരുടെ വരവില്‍ കവിഞ്ഞ സ്വത്ത് വിവരങ്ങള്‍ അടക്കം ശേഖരിച്ചുവരികയും നിരീക്ഷണത്തിലുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here