തിയേറ്ററുകളിൽ ചിരി നിറയ്ക്കാൻ ബിജു മേനോൻ-സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ ‘നടന്ന സംഭവം’

തിയേറ്ററുകളിൽ ചിരി നിറയ്ക്കാൻ ബിജു മേനോൻ-സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ ഫൺ ഫാമിലി ഡ്രാമ ചിത്രമായ ‘നടന്ന സംഭവം’ വരുന്നു. മാർച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ അണിയറക്കാർ പുറത്തുവിട്ടു.

ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്ക് പുറമെ ലിജോമോൾ ജോസ്, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സജീവമായ ഒരു ഫാമിലി എൻ്റർടെയ്‌നറാണ് ചിത്രം എന്നാണ് ടീസറിൽ നൽകിയ സൂചന. ഒരു മിനിറ്റും 11 സെക്കൻഡും ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയത്. ബിജു മേനോൻ ഒരു കുടുംബനാഥനായാണ് ചിത്രത്തിലെത്തുന്നത്.

ALSO READ: പരസ്യത്തിൽ ഒന്നിച്ച് ജാക്കി ചാനും ബിടിഎസ് താരം വിയും

സുധി കോപ്പ, ജോണി ആൻ്റണി, ലാലു അലക്‌സ്, നൗഷാദ് അലി, ആതിര ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, ഈത്തൽ ഇവാന ഷെറിൻ തുടങ്ങിയവരാണ് സഹതാരങ്ങൾ. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാജേഷ് ഗോപിനാഥനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ: പഴയ വാട്‌സാപ്പ് സന്ദേശം ഇനി എളുപ്പത്തില്‍ തെരഞ്ഞെടുക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

അനുപ് കണ്ണൻ സ്റ്റോറീസിൻ്റെ ബാനറിൽ അനുപ് കണ്ണനും രേണു എയും ചേർന്നാണ് ‘നടന്ന സംഭവം’ നിർമിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തത് മനേഷ് മാധവനും എഡിറ്റർമാർ സൈജു ശ്രീധരനും ടോബി ജോണും ആണ്. അങ്കിത് മേനോൻ ആണ് ചിത്രത്തിൻ്റെ സൗണ്ട് ട്രാക്കിൻ്റെ സംഗീത സംവിധായകൻ. സുഹൈൽ കോയയും ശബരീഷ് വർമ്മയും ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. ജോജു ജോസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News