ജോലി ചെയ്യാൻ ആളില്ല; ദക്ഷിണ റെയിൽവേയിൽ തസ്‌തികകൾ നികത്താതെ അധികൃതർ

Railway

ദക്ഷിണ റെയിൽവേയിൽ തസ്‌തികകൾ നികത്താതെ അധികൃതർ. വിവിധ ഡിവിഷനുകളിലായി 13,977 തസ്‌തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. പല തസ്‌തികകളും വെട്ടിക്കുറക്കാനാണ് നിലവിലെ ശ്രമം. റെയിൽവേയിൽ ആളില്ലാതായതോടെ അമിത ജോലിഭാരം കാരണം ജീവനക്കാരും ദുരിതത്തിലായി.

Also Read; ഗ്യാപ്പെടുത്ത് തിരികെ വന്നയാളാണ് ഫഹദ്, തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചത് താരത്തിൽ: കുഞ്ചാക്കോ ബോബൻ

രാജ്യത്തെ പൊതുഗതാഗത സംവിധാനമായ റെയിൽവേയെ കേന്ദ്രം പടിപടിയായി തകർക്കുകയാണെന്ന് വിമർശനം ഉയർന്നു വരികയാണ്. ഇതിനിടെയാണ് നിയമനം ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ കണക്കുകൾ പുറത്തുവരുന്നത്. 13977 തസ്തികളാണ് ദക്ഷിണ റെയിൽവേയിൽ ആകെ ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ പകുതിയുമാകട്ടെ സുരക്ഷാ വിഭാഗത്തിൽ.

പട്ടികജാതി – പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തതാണ് നികത്താനുള്ളതിലെ 22 ശതമാനം തസ്തികകളും. റെയിൽവേയുടെ തന്നെ ഔദ്യോഗികപട്ടികയിലാണ്‌ ഈ വിവരങ്ങൾ ഉള്ളത്. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ വലിയ സമ്മർദവും ജോലി ഭാരവുമാണ് നിലവിലുള്ളവർ അനുഭവിക്കുന്നത്. ലോക്കോ പൈലറ്റ്‌, ഹെഡ്‌ ക്വാർട്ടേഴ്‌സ്‌,സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, സിഗ്നൽ വിഭാഗം, ഗേറ്റ്മാൻ, തുടങ്ങി പ്രധാനപ്പെട്ട എല്ലാ തസ്തികളും വർഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്‌.

Also Read; മണിമല നദിയിൽ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നു; പുല്ലാക്കയര്‍ സ്റ്റേഷന്‍ പരിധിയില്‍ ഓറഞ്ച് അലർട്ട്

അഞ്ചുവർഷം മുൻപുവരെ 1,20,000 തസ്തികകൾ ദക്ഷിണ റെയിൽവേയിലുണ്ടായിരുന്നു. എന്നാലിപ്പോൾ തസ്തിക 94,727 ആയി ചുരുങ്ങി. ഇങ്ങനെ ഒഴിവുള്ള തസ്തികകൾ ഓരോ വെട്ടിക്കുറക്കുകയാണ് അധികൃതർ. ഈ അനാസ്ഥ തുടർന്നാൽ അത് റെയിൽവേ സംവിധാനത്തിന്റെ തകർച്ചയ്ക്ക് വഴിവെക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News