പുറംകടലിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതിയായ പാക് പൗരൻ സുബൈറിനെ കസ്റ്റഡിയിൽ വിടണമെന്നാവശ്യപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സമർപ്പിച്ച അപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. എൻസിബി സമർപ്പിച്ച റിപ്പോർട്ടിൽ പിടിച്ചെടുക്കൽ നടത്തിയ ദൂരത്തെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
തീരത്തിൻ്റെ 12 നോട്ടിക്കൽ മൈൽ അപ്പുറത്തുനിന്നാണ് മയക്കുമരുന്ന് പിടിച്ചതെങ്കിൽ കേസ് നിലനിൽക്കില്ല എന്നാണ് പ്രതിഭാഗത്തിൻ്റെ പ്രധാന അവകാശവാദം. സുബൈർ ഇറാനിലെ പാകിസ്ഥാൻ അഭയാർഥിയാണെന്നും അതുകൊണ്ട് പാകിസ്ഥാൻ പൗരനായി പരിഗണിക്കാനാവില്ലെന്നും അഭിഭാഷകൻ വാദിച്ചു.
പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഏജൻസിക്ക് ഉണ്ടെങ്കിൽ ചൊവ്വാഴ്ച പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ എൻ.സി.ബിയോട് കോടതി നിർദേശിച്ചിരുന്നു.സുബൈറിനെ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ഹാജരാക്കാനും കോടതി ഉത്തരവിട്ടു. കേസിൽ എൻ.സി.ബിയുടെ സീനിയർ പ്രോസിക്യൂട്ടറോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here