പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് എത്തിയത് പാകിസ്ഥാനിൽ നിന്നെന്ന് കസ്റ്റഡിയിലെടുത്ത പ്രതി സുബീർ ദെറക്ഷാൻഡ സമ്മതിച്ചതായി എൻസിബിയുടെ സ്ഥിരീകരണം. കള്ളക്കടത്തുകാരൻ നല്ലതുക പ്രതിഫലം വാഗ്ദാനം ചെയ്തതായും പാക് സ്വദേശിയായ പ്രതിയുടെ മൊഴിയുണ്ട്. റിമാൻഡ് റിപ്പോർട്ടിലാണ് NCB ഇക്കാര്യം വ്യക്തമാക്കുന്നത്.
പുറംകടലിലെ ലഹരിമരുന്ന് വേട്ടയ്ക്കിടെ കപ്പലിൽ നിന്ന് സ്പീഡ് ബോട്ടിൽ രക്ഷപെട്ടവർക്കായി ആൻഡമാൻ ദ്വീപിൽ തെരച്ചിൽ ആരംഭിച്ചു. രക്ഷപ്പെട്ട ആറു പേരും പാകിസ്ഥാൻ സ്വദേശികളാണെന്ന് എന്‍സിബി വ്യക്തമാക്കി. പുറംകടലിൽ കപ്പലിൽ നിന്ന് 25,000 കോടി രൂപ വിപണിമൂല്യമുള്ള ലഹരിമരുന്നാണ് പിടികൂടിയത്.
കേസിൽ പാക് തീവ്രവാദ സംഘടന അൽ ഖ്വയ്ദയ്ക്ക് പങ്കുണ്ടെന്നാണ് എൻസിബി സംഘത്തിൽ നിന്നുള്ള വിവരം. ഇതിനിടെ രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നാണ് വിവരം. പിടിയിലായ സുബീർ ദെറക്ഷാൻഡ ‘ഹാജി സലിം’ എന്ന ലഹരി മാഫിയയിലെ കണ്ണിയാണെന്ന് നാര്‍ക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സ്ഥീരികരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here