പുറംകടലിലെ ലഹരിവേട്ട; ചോദ്യം ചെയ്യൽ ആരംഭിച്ചു

പുറംകടലിൽ നിന്ന് 25,000 കോടി രൂപ വിപണി മൂല്യം വരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ NCB കസ്റ്റഡിയിലുള്ള പാക് സ്വദേശി സുബൈറിൻ്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. പ്രതിയായ സുബൈർ ,പാക് സ്വദേശിയാണോ എന്നത് ഉറപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ ആദ്യ കടമ്പ.ഒപ്പം ലഹരി മരുന്ന് ശേഖരത്തിൻ്റെ ഉറവിടം, ഇതിലുൾപ്പെട്ടവർ ആരെല്ലാം, കടലിൽ വച്ച് കണ്ടെത്തിയ ലഹരി മരുന്നിൻ്റെ സഞ്ചാര പാത, ലക്ഷ്യ സ്ഥാനം എന്നി പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് കൂടി സുബൈറിൽ നിന്ന് എൻ സിബി സംഘം ഉത്തരം തേടുകയാണ്. കൂടാതെ പുറംകടലിൽ ലഹരിമരുന്നുമായി മുങ്ങിക്കളഞ്ഞ കപ്പലിൻ്റെ ശ്രീലങ്കൻ ബന്ധo തേടി അന്വേഷണം ആരംഭിച്ചു. കപ്പലിൽ ശ്രീലങ്കൻ പതാകയുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണിത്. ഐ ബി. ചെന്നൈ യൂണിറ്റിനാണ് അന്വേഷണ ചുമതല. രണ്ടു വർഷം മുൻപ് ലക്ഷദ്വീപിന് സമീപം നടന്ന ലഹരിക്കടത്ത് കേസിൽ ശ്രീലങ്കൻ ബന്ധം സ്ഥിരീകരിച്ചിരുന്നു. അതേ വർഷം തന്നെ പാകിസ്ഥാനിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള മീൻപിടുത്ത ബോട്ടിൽ നിന്ന് തോക്കുകളും ഹെറോയിനും അടക്കം ബോട്ടു പിടികൂടിയ സംഭവത്തിലും ലങ്കൻ പതാക ബോട്ട് കണ്ടെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News