ഫുട്ബോളിലെ ഓഫ് സൈഡ് നിയമം മാറുന്നു

ഓഫ്‌സൈഡ് നിയമത്തില്‍ മറ്റൊരു പ്രധാന പുതിയ മാറ്റം അവതരിപ്പിക്കാൻ ഒരുങ്ങുന്നു ഫിഫ.2018-ല്‍ ഗണ്ണേഴ്‌സ് വിട്ട് കഴിഞ്ഞ നാല് വര്‍ഷമായി ഫിഫയുടെ ഗ്ലോബല്‍ ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് മേധാവിയായി പ്രവര്‍ത്തിക്കുന്ന മുൻ ആഴ്‌സണല്‍ ബോസ് ആഴ്‌സെൻ വെംഗറാണ് മാറ്റത്തിനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.നിലവിലെ നിയമം അനുസരിച്ച്‌ താരത്തിന്‍റെ ഏതു ശരീര ഭാഗമായാല്‍ പോലും ഓഫ് സൈഡ് നല്‍കിയേക്കും. (പഴയ നിയമം അനുസരിച്ച്‌ ഇത് ഓഫ്സൈഡ് ആണ് ,എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ ഇത് ഓണ്‍ സൈഡ് ആയിരിക്കും.)

വെംഗറുടെ നിര്‍ദ്ദേശപ്രകാരം ശരീരത്തിന്റെ ഏതെങ്കിലും ഭാഗം അവസാനത്തെ പ്രതിരോധക്കാരന്റെ പുറകിലാണെങ്കില്‍, അത് തികച്ചും ഓണ്‍ സൈഡ് ആണ്.ഇത് ഫോര്‍വേഡുകള്‍ക്ക് നല്ല ഒരു വാര്‍ത്തയാണ്.എതിരാളികളുടെ പുറകില്‍ നിന്ന് റണ്ണെടുക്കാൻ നോക്കുമ്ബോള്‍ ഒരു പ്രധാന നേട്ടം ഇത് നല്‍കും. സ്വാഭാവികമായും, ഒരു സ്‌ട്രൈക്കര്‍ ഓടാൻ തയ്യാറായി നില്‍ക്കുമ്ബോള്‍ അദ്ദേഹത്തിന്റെ കൈ എതിരാളിയുടെ മുന്നില്‍ ആണെങ്കില്‍ പോലും ഇത് തികച്ചും ഓണ്‍ സൈഡ് ആണ്.അങ്ങനെ സംഭവിക്കുകയാണ് എങ്കില്‍ അടുത്ത സീസണ്‍ മുതല്‍ ഹൈ ലൈനില്‍ പ്രതിരോധിക്കുന്ന എല്ലാ ടീമുകള്‍ക്കും ഇത് മോശം വാര്‍ത്തയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News