ഗവർണർമാർ ബാഹ്യപദവികൾ ഒഴിവാക്കണമെന്ന ആവശ്യം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു

ഗവർണമാർ ചാൻസലർ പദവി ഉൾപ്പെടെ ഭരണഘടനാ ബാഹ്യപദവികൾ വഹിക്കുന്നത് തടയണമെന്ന ഭരണഘടന ഭേദഗതി ആവശ്യപ്പെട്ടുള്ള ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകിയില്ല. രാജ്യസഭാ ഉപാധ്യക്ഷൻ ആദ്യം ബിൽ അവതരിപ്പിക്കാൻ അനുമതി നൽകിയെങ്കിലും പിന്നീട് വോട്ടിനിട്ടു തള്ളിക്കളഞ്ഞു.

Also Read; ‘മാഷ് പ്രസംഗ മത്സരത്തിന് പഠിച്ചുവരാൻ പറഞ്ഞു; ഞാൻ മന്ത്രി എം ബി രാജേഷിന്റെ പ്രസംഗം കേട്ടു’;മൂന്നാം ക്ലാസുകാരി അയനയുടെ ഡയറിക്കുറിപ്പ് വൈറല്‍

ഗവർണർമാർ ഭരണഘടനയിൽ നിഷ്കർഷിക്കാത്ത പദവികൾ വഹിക്കുന്നതു തടയുന്നതിനാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രസ്തുത ഭരണഘടനാ ഭേദഗതി ബിൽ സമർപ്പിച്ചത്. ഗവർണർമാർ സർവ്വകലാ ചാൻസലർ പദവി വഹിക്കണം എന്ന് ഭരണഘടന നിഷ്കർഷിക്കുന്നില്ല. എന്നാൽ, ബ്രിട്ടീഷ് ഭരണകാലം മുതൽ ഉള്ള കീഴ്വഴക്കം പിൻതുടർന്ന് സ്വതന്ത്ര ഇന്ത്യയിലും ചാൻസലർ പദവിയിൽ ഗവർണർമാർ നിയുക്തരായി. എന്നാൽ, നിലവിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾക്കെതിരേ കേന്ദ്രം നിയമിക്കുന്ന ഗവർണർമാർ ചാൻസലർ പദവി ഉപയോഗിക്കുന്ന സാഹചര്യം വർദ്ധിച്ച് വരുന്നതും മറ്റും പരിഗണിച്ചാണ് ചാൻസലർ പദവിയടക്കമുള്ള ഭരണഘടനയിൽ പറയാത്ത പദവികൾ ഗവർണർമാർ വഹിക്കുന്നത് തടയുന്നതിന് ആർട്ടിക്കിൾ 158 ഭേദഗതി ചെയ്യണമെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ മുന്നോട്ട് വച്ചത്.

Also Read; പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കും: മന്ത്രി വി.ശിവൻകുട്ടി

എന്നാൽ സ്വകാര്യ ബില്ലുകളുടെ കാര്യത്തിൽ സാധാരണ കീഴ്വഴക്കങ്ങൾ ലംഘിച്ചു കൊണ്ട് തികച്ചും അപ്രതീക്ഷിതമായി ഭരണപക്ഷം അവതരണാനുമതി നൽകുന്നതിനെ എതിർക്കുകയായിരുന്നു. ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യം ബിൽ അവതരിപ്പിക്കാൻ രാജ്യസഭ ഉപാധ്യക്ഷൻ അനുമതി നൽകാൻ ഒരുങ്ങിയെങ്കിലും ഭരണപക്ഷം രൂക്ഷമായി ബഹളം വച്ചതിനെ തുടർന്ന് വിഷയം വോട്ടിംഗിനിടാൻ ഉപാധ്യക്ഷൻ നിർബന്ധിതനാവുകയും, തുടർന്ന് വോട്ടെടുപ്പ് നടത്തി അവതരണാനുമതി നിഷേധിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News