കൊളസ്ട്രോളിനെ പേടിക്കണ്ട; ഒരു തുള്ളി എണ്ണയില്ലാതെ മീൻ പൊരിക്കാം; റെസിപ്പി

മീൻ പൊരിച്ചത് എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ കൊളസ്ട്രോളിനെ ഭയന്ന് ഒഴിവാക്കുകയാണ് ചെയ്യുക. ഇനി അത് വേണ്ട. വീട്ടിൽ ഒരു തുള്ളി എണ്ണയില്ലാതെ മീൻ പൊരിച്ചെടുക്കാം. അതും വളരെ കുറച്ച് സമയത്തിനുള്ളിൽ. എങ്ങനെ എണ്ണയില്ലാതെ മീൻ പൊരിക്കാം എന്ന് നോക്കാം…

ചേരുവകൾ:

മീൻ – 250 ഗ്രാം
മുളകുപൊടി – 1 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
കുരുമുളക് – അര ടീസ്പൂൺ
വെളുത്തുള്ളി – 5 അല്ലി
ഉപ്പ് – ആവശ്യത്തിന്
ചെറുനാരങ്ങാ നീര് – 1/2 ടീസ്പൂണ്‍
ചുവന്നുള്ളി – 5 എണ്ണം
വാട്ടിയ വാഴയില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മീന്‍ ഒഴികെ എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.കഴുകി വൃത്തിയാക്കിയ മീൻ നന്നായി വരഞ്ഞെടുത്ത് അരച്ച മസാല പേസ്റ്റ് തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വയ്ക്കുക.

അതിന് ശേഷം വാട്ടിയ വാഴയിലയിൽ മീൻ നന്നായി പൊതിഞ്ഞ ശേഷം നൂലോ വാഴനാരോ ഉപയോഗിച്ച് കെട്ടുക.ഒരു പാന്‍ അടുപ്പത്തുവെച്ച് നന്നായി ചൂടാക്കുക. അതിലേക്ക് ഈ മീൻ വച്ചു മൂടിവയ്ക്കുക.ഓരോ വശവും വെന്താൽ മറിച്ചിട്ട് വീണ്ടും മൂടി വച്ച് പൊള്ളിച്ചെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News