അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നു

അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായി എണ്ണവില ഇടിയുന്നു. തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയാണ് വില കുറയുന്നത്. ഒരാഴ്ചക്കിടയില്‍ 2 ശതമാനം വില കുറവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കന്‍ ചൈന സമ്പദ്‌വ്യവസ്ഥകളെ കുറിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എണ്ണവില കുറയുന്നത്. വരും ദിവസങ്ങളില്‍ എണ്ണക്കുള്ള ആവശ്യകത കുറയുമെന്നാണ് സൂചന. ഇതാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കുള്ള കാരണം.

ഈ ആഴ്ച ആദ്യത്തെ രണ്ട് ദിവസം വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയതിന് ശേഷമാണ് എണ്ണവില പിന്നീട് താഴ്ന്നത്. 2021ന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ നാലാമത്തെ ആഴ്ചയും എണ്ണവില ഇടിയുന്നത്. അമേരിക്ക കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നത് എണ്ണവിപണിയേയും സ്വാധീനിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡബ്യുടിഐ ക്രൂഡിന്റെ വില വീണ്ടും ഇടിഞ്ഞ് ബാരലിന് 70 ഡോളറായി. 0.42 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 73 ഡോളറാണ് ഡബ്യുടിഐ ക്രൂഡിന്റെ ഒരാഴ്ചക്കിടയില്‍ ഏറ്റവും ഉയര്‍ന്ന വില. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡും നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 0.53 ശതമാനം ഇടിഞ്ഞ് 74.62 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് വിപണിയില്‍ വ്യാപാരം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News