വടക്കൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ കൊല്ലപ്പെട്ടു. വടക്കൻ ജിഗാവ പ്രവിശ്യയിലെ മജിയ നഗരത്തിലുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് ടാങ്കർ ലോറി അപകടത്തിൽ പെട്ടതിനെ തുടർന്ന് റോഡിൽ ഒഴുകിയ ഇന്ധനം ശേഖരിക്കാൻ നാട്ടുകാർ ശ്രമിക്കുന്ന വേളയിലാണ് പൊട്ടിത്തെറിയുണ്ടായത്.
മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ ടാങ്കർ ഡ്രൈവർ പെട്ടെന്ന് വെട്ടിക്കുകയും മറിയുകയുമായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ റോഡിലും അഴുക്കുചാലുകളിലും ഒഴുകിയ ഇന്ധനം ശേഖരിക്കവെ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അവർ കൈയേറ്റം ചെയ്തു.
ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. എണ്ണയുത്പാദന രാജ്യമായ നൈജീരിയയിൽ ഇന്ധന ടാങ്കർ അപകടങ്ങളും സ്ഫോടനങ്ങളും സാധാരണമാണ്. മോശം റോഡുകൾ അപകടത്തിന് പ്രധാന കാരണമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here