ഫൊക്കാന കൺവെൻഷൻ; സജിമോൻ ആന്റണി പ്രസിഡന്റ്, നന്ദി പറഞ്ഞ് പടിയിറങ്ങി ഡോ. ബാബു സ്റ്റീഫൻ

ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി സജിമോൻ ആന്റണി. നന്ദി പറഞ്ഞ് പടിയിറങ്ങി ബാബു സ്റ്റീഫൻ. ഫൊക്കാനയുടെ പ്രസിഡൻ്റായി പ്രവർത്തിക്കാൻ അവസരം നൽകിയതിന് എല്ലാവർക്കും നന്ദി. കഴിവിനുള്ളിൽ നിന്ന് ചെയ്യാവുന്നതിൻ്റെ പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ താൻ മുന്നോട്ടുവച്ച മാനിഫെസ്റ്റോയിലെ 99.9 ശതമാനം കാര്യങ്ങളും ചെയ്യാനായിട്ടുണ്ട്. അതിൽ ഒരു ശതമാനം എന്നു പറയുന്നത് ഫൊക്കാനയ്ക്ക് ഒരു ആസ്ഥാന മന്ദിരം നിർമിക്കുന്നതും ഫൊക്കാനയ്ക്ക് ഒരു കോർപ്പസ് ഫണ്ട് ഉണ്ടാക്കുന്നതുമാണ്. ഇത് രണ്ടും ചെയ്യുന്നതിൽ നിന്ന് ഫൊക്കാനയുടെ അംഗങ്ങൾ തന്നെയാണ് എന്നെ നിരുൽസാഹപ്പെടുത്തിയത്. അതിനവർ പറഞ്ഞ കാരണങ്ങൾ ന്യായമുള്ളതായിരുന്നു.

ALSO READ: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24 മുതൽ നടക്കും: മന്ത്രി കെ എൻ ബാലഗോപാൽ

അതായത് ഫൊക്കാനയുടെ പ്രസിഡൻ്റ് സ്ഥിരമായി ഒരു സ്ഥലത്തു നിന്നുമുള്ള ആളായിരിക്കില്ല. ആ നിലയ്ക്ക് ആസ്ഥാന മന്ദിരം നിർമിച്ചിട്ട് കാര്യമില്ല. രണ്ട് , ഫൊക്കാനാ ധനസമാഹരണം നടത്താൻ പാടില്ലെന്നുമായിരുന്നു. അതിനാൽ കോർപ്പസ് ഫണ്ടിൻ്റെ കാര്യവും ഉപേക്ഷിച്ചു. പൊതുവികാരം മാനിച്ച് ഒഴിവാക്കിയ ഈ രണ്ടു കാര്യങ്ങൾ ഒഴികെ മറ്റെല്ലാം ചെയ്യാനായതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്.
കഴിഞ്ഞ രണ്ട് വർഷം ഓരോരുത്തരും നൽകിയ പിന്തുണയും സ്നേഹവും നന്ദിപൂർവം ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭാരവാഹികൾ സ്ഥാനമേൽക്കുന്നതുവരെ വൈസ് പ്രസിഡൻ്റ് ഷാജി വർഗീസ് മറ്റ്‌ ചുമതലകൾ നിർവഹിക്കും. ശ്രീകുമാർ ഉണ്ണിത്താനാണ് ജനറൽ സെക്രട്ടറി. ഭാരവാഹികൾക്ക് അഭിനന്ദനങൾ അറിയിക്കുന്നതായും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു.

ALSO READ: അങ്കോള അപകടം: സിഗ്നൽ കിട്ടിയ ഭാഗത്ത് ലോറിയില്ല, തിരച്ചിൽ പുഴയിലേക്ക്: കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News