ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സ്വന്തമാക്കണോ? വമ്പന്‍ ഓഫറുമായി ഒകായാ ഇവി

ഒകായാ ഇവിയുടെ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പരിമിതമായ സമയത്തേക്ക് മാത്രമാണ് പുതിയ ഓഫര്‍, അതായത് ഈ മാസം 29വരെ. ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് 18000 രൂപവരെ ഡിസ്‌കൗണ്ട് നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ബ്രാന്‍ഡിന്റെ എല്ലാ റേഞ്ച് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്കും ഇത് ബാധകമാണ്. നിലവില്‍ ഒകായയുടെ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് ഇപ്പോഴുള്ള എക്‌സ് ഷോറൂം വില 74, 899 രൂപയാണ്.

ALSO READ:  ആഖ്യാനങ്ങള്‍ക്ക് നിര്‍വചിക്കാനാവാത്ത നസ്‌ലെന്‍ – മമിത ‘മാജിക്’; കാസ്റ്റിങ്ങിലെ കൃത്യതയും തിരക്കഥയുടെ കെട്ടുറപ്പുമുള്ള ‘കിടിലന്‍ പ്രേമലു’

ഏഴോളം വ്യത്യസ്ത ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണ് ഒകായാ പുറത്തിറക്കിയിരിക്കുന്നത്. ഫാസ് എഫ്4, ഫാസ്റ്റ് എഫ്3, മോട്ടോ ഫാസ്റ്റ്, ഫാസ് എഫ്2എഫ്, ഫാസ്റ്റ്എഫ്2ബി, ഫാസ്റ്റ്എഫ്2ടി, ഫ്രീഡം എന്നിവയാണത്. ഫാസ്റ്റ് എഫ്4ന് എക്‌സ്‌ഷോറൂം വില 119,990 രൂപയാണ്. അതിപ്പോള്‍ 137990 രൂപയായി. ഇപ്പോള്‍ ഫാസ്റ്റ് എഫ്3യുടെ വില 109,990 രൂപയായി കുറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ എക്‌സ് ഷോറൂം വില 124,990രൂപയാണ്. വില കുറവ് പ്രഖ്യാപിച്ചതോടെ മോട്ടാഫാസ്റ്റ്, ഫാസ്റ്റ് എഫ്2എഫ്, ഫാസ്റ്റ് എഫ്2ബി എന്നിവയുടെ എക്‌സ്‌ഷോറൂം വില യഥാക്രമം 128, 999, 83,999, 93,950 എന്നിങ്ങനെയാണ്. ഫാസ്റ്റ്എഫ്2ടി, ഫ്രീഡം എന്നിവ 92,900, 74, 899 എന്നീ എക്‌സ്‌ഷോറൂം വിലയ്ക്കും ഫെബ്രുവരി 29 വരെ ലഭിക്കും. വരുന്ന മാസത്തില്‍ വില്‍പന കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ പുത്തന്‍ ഓഫര്‍.

ALSO READ:  ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് നിതീഷ് കുമാര്‍; നാല് എംഎല്‍എമാരുടെ അധിക പിന്തുണ ലഭിച്ചു

താങ്ങാവുന്ന വിലയ്ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാന്‍ കഴിയാവുന്ന അവസ്ഥ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പന വര്‍ദ്ധിപ്പിക്കുക എന്നതുകൂടി ലക്ഷ്യമിട്ടാണ് വിലകുറവ് പ്രഖ്യാപിച്ചതെന്ന് ഒകായാ ഇവിയുടെ മാനേജിംഗ് ഡയറക്ടര്‍ അന്‍ശുല്‍ ഗുപ്ത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News