ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിച്ചു; ബെംഗളുരുവിൽ ഓല ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ola_driver_arrest

ബെംഗളുരു: ബുക്ക് ചെയ്ത യാത്ര ക്യാൻസൽ ചെയ്തതിന് യുവതിയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ബെംഗളുരുവിൽ ഓല ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിനെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു സ്ത്രീയും സുഹൃത്തും ഒല വഴി പ്രത്യേകം ഓട്ടോകൾ ബുക്ക് ചെയ്തു. മറ്റൊരു ഓട്ടോ ആദ്യം എത്തിയതിനാൽ അവരിൽ ഒരാൾ രണ്ടാമത് ബുക്ക് ചെയ്ത യാത്ര റദ്ദാക്കി. പലപ്പോഴും ബുക്ക് ചെയ്യുന്ന ഓട്ടോകൾ വരാതിരിക്കുകയോ, വരുന്ന ഓട്ടോ ഡ്രൈവർമാർ കൂടുതൽ പണം ആവശ്യപ്പെടുന്നതും ബെംഗളുരുവിൽ നിത്യസംഭവമാണ്. ഇതുകൊണ്ടാണ് തങ്ങൾ രണ്ടു ഓട്ടോ ബുക്ക് ചെയ്തെന്ന് യുവതി വിശദീകരിക്കുന്നു.


ആദ്യം എത്തിയ ഓട്ടോ യാത്രയ്ക്കായി തെരഞ്ഞെടുക്കുകയും രണ്ടാമത്തെ ഓട്ടോ റദ്ദാക്കുകയും ചെയ്തു. ഒരു മിനിട്ട് അകലെയെത്തിയ ഓട്ടോ ഡ്രൈവർ യുവതിക്ക് അരികിൽ എത്തുകയും അസഭ്യം പറഞ്ഞു. ഇത് മൊബൈലിൽ ചിത്രീകരിച്ചതോടെയാണ് ഓട്ടോ ഡ്രൈവർ യുവതിയുടെ മുഖത്തടിച്ചത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുഖത്തടിച്ച ശേഷവും ചെരുപ്പൂരി അടിക്കുമെന്ന് ഡ്രൈവർ ഭീഷണിപ്പെടുത്തുന്നുണ്ട്.

Also Read- പീരുമേട് കൊലപാതക കാരണം ടി.വി കാണാൻ വേണ്ടിയുള്ള തർക്കം; അമ്മയും സഹോദരനും റിമാൻഡിൽ

സംഭവത്തിൽ ഓലയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. ആദ്യം എത്തിയ ഓട്ടോ ഡ്രൈവറാണ് തന്നെയും സുഹൃത്തിനെയും രക്ഷപ്പെടുത്തിയതെന്ന് യുവതി പറയുന്നു. ഓല ആപ്പ് വഴി സംഭവത്തിൽ പരാതിപ്പെട്ടെങ്കിലും ഒരു ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്ന് യുവതി പറയുന്നു.

സംഭവത്തിനുശേഷം യുവതി പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News