ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു ടാക്‌സി ഡ്രൈവറുടെ തികച്ചും അപകടകരമായ ഡ്രൈവിങ്ങിന്റെ വീഡിയോ ആണ്. മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ട് വാഹനം ഓടിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഓല വഴി ബുക്ക് ചെയ്ത ടാക്‌സിയിലെ ഡ്രൈവര്‍ തന്റെ മുന്നില്‍ മൊബൈല്‍ വച്ചശേഷം അതില്‍ പാചക വീഡിയോ കണ്ടുകൊണ്ടാണ് വാഹനം ഓടിക്കുന്നത്. @ROHANKHULE എന്ന യൂസറാണ് വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്നത്.
നിങ്ങളുടെ ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടയില്‍ എങ്ങനെ ഓംലറ്റുണ്ടാക്കാമെന്ന് പഠിച്ചുകൊണ്ട് ഞങ്ങളുടെ ജീവന്‍ അപകടത്തിലാക്കുകയാണ് എന്നാണ് വീഡിയോയുടെ കൂടെ കുറിച്ചിരിക്കുന്നത്.
വളരെ വേഗം തന്നെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളുമായെത്തി.മുംബൈ ട്രാഫിക് പൊലീസും ഓലയും യുവാവിന്റെ വീഡിയോയോട് പ്രതികരിച്ചിട്ടുണ്ട്.
Dear Ola,
— DARK KNIGHT (@ROHANKHULE) December 24, 2024
Your driver is learning how to cook an omlette while driving at the cost of risking our lives. Your scooters are already on fire, hope you take corrective measures before this one also turns up in flames and soon turn into ashes.@Olacabs @bhash @MumbaiPolice @MMVD_RTO pic.twitter.com/RBi0jEWbgX
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here