എല്ലാം പരിഹരിച്ചുവരുന്നു! പരാതികൾ കുന്നുകൂടിയതോടെ മറുപടിയുമായി ഒല

ola

ഉപഭോക്തൃ പരാതികളിൽ 99.91 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിൽ പരിഹാരം കണ്ടെത്തിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പരാതി പരിഹരിച്ചതിലൂടെ ഉപഭോക്താകൾക്ക് പൂർണ്ണ സംതൃപ്തി നൽകിയെന്നും കമ്പനി പ്രതികരിച്ചു.

2023 സെപ്റ്റംബർ 1 മുതൽ 2024 ഓഗസ്റ്റ് 30 വരെ ഒല ഇ-സ്‌കൂട്ടറുകൾക്കെതിരെ 10,644 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ് കൺസ്യൂമർ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് നിയന്ത്രിക്കുന്ന ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ നൽകുന്ന കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിനിടെ ഒല സിഇഒ ഭവിഷ് അഗർവാളും സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയും തമ്മിൽ നേരിട്ട് എട്ടുമുട്ടുന്ന അവസ്ഥയും ഉണ്ടായി.

ALSO READ; കിടിലോൽക്കിടിലം! ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ടാബ്‌ലെറ്റായ പാഡ് 3 പ്രൊ അവതരിപ്പിച്ച് ഓപ്പോ

ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപ്പനാനന്തര സേവന നിലവാരത്തിലും അസംതൃപ്തരായ ഉപഭോക്താക്കളുടെ പരാതികൾ ചൂണ്ടിക്കാട്ടി കമ്ര ആശങ്ക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഭവിഷ് അഗർവാളും കമ്രയും തമ്മിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ നടന്ന തുറന്ന വാക്പോരിലേക്ക് കടന്നിരുന്നു. ഇതിനിടെ നിലരവധി ഓല ഉപയോക്താക്കൾ കമ്രയെ പിന്തുണച്ച് രംഗത്ത് വന്നു. ഇതിനെ തുടർന്നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഒലയ്ക്ക് നോട്ടീസ് നൽ‌കിയത്. ഈ നോട്ടീസിനാണ് കമ്പനി ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News