ഓഫറുകളുടെ പെരുമഴയായിരുന്നു; വിൽപനയിൽ കുതിച്ചുചാട്ടവുമായി ഓല

കഴിഞ്ഞ കുറച്ച് മാസങ്ങളായി റെക്കോഡ് വില്‍പ്പനയാണ് ഓല സ്വന്തമാക്കുന്നത്. 2024 ഫെബ്രുവരിയില്‍ ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി ഓല ഇലക്ട്രിക്. ഫെബ്രുവരി മാസം വാലൻന്റൈൻസ് ദിനം പ്രമാണിച്ച് ഓല വന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതും വില്‍പ്പന ഉയരാൻ കാരണമായി. പോയ മാസം 35,000 ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രജിസ്‌ട്രേഷന്‍ നടത്തി വിപണി വിഹിതം 42 ശതമാനമാക്കി ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. 2023 ഫെബ്രുവരിയില്‍ കമ്പനി നേടിയതിനേക്കാള്‍ ഇരട്ടി രജിസ്‌ട്രേഷന്‍ 2024 ഫെബ്രുവരിയിലെ നേടാനായതായി ഓല പറഞ്ഞു.

ALSO READ: വീണ്ടും പാകിസ്ഥാൻ പ്രസിഡന്റായി ഷെഹ്ബാസ് ഷെരീഫ്; വിജയിച്ചത് 201 വോട്ടുകൾക്ക്

2023 ഡിസംബര്‍, 2024 ജനുവരി മാസങ്ങളില്‍ കമ്പനി 30,000 രജിസ്‌ട്രേഷനുകള്‍ ഓല രേഖപ്പെടുത്തിയിരുന്നു. ഡിസംബറില്‍ ഒരു മാസത്തില്‍ 30,000 യൂണിറ്റ് രജിസ്‌ട്രേഷന്‍ നേടിയ ആദ്യത്തെ ഇലക്ട്രിക് ടൂവീലര്‍ നിര്‍ണമാതാക്കളായി ഓല മാറിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,00,000 രജിസ്‌ട്രേഷനുകളാണ് കമ്പനി രേഖപ്പെടുത്തിയത്.

S1X മുതല്‍ S1 എയര്‍, S1 പ്രോ വരെ വിപുലമായ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ശ്രേണി വാഗ്ദാനം ചെയ്യുന്നതാണ് കമ്പനിയുടെ പ്രത്യേകത. S1 X 4 kWh വേരിയന്റിന്റെ വരവോട് കൂടി കമ്പനിയുടെ പോര്‍ട്‌ഫോളിയോ ആറ് ഓഫറുകളായി ഉയര്‍ന്നിരുന്നു. 79,999 രൂപ മുതലാണ് ഓല S1 ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയുടെ വില ആരംഭിക്കുന്നത്. ഉടൻതന്നെ അതിവേഗ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് 10,000 പോയിന്റായി വികസിപ്പിക്കാനാണ് ഓല പദ്ധതിയിടുന്നത്.

ALSO READ: മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ല: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News