പരാതികൾ പണിയായി; കൂട്ട പിരിച്ചുവിടലിന് തയ്യാറെടുത്ത് ഒല

ola

ഒല ഇലക്ട്രിക് 500 ജീവനക്കാരെ പിരിച്ചു വിടുന്നതായി റിപ്പോര്‍ട്ട്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഒലയുടെ ഈ നടപടി.ഈ നടപടി വിവിധ വകുപ്പുകളില്‍ നിന്നുള്ള ജീവനക്കാരെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാദങ്ങള്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട കേസുകളുടെയും പിന്നാലെയാണ് കമ്പനിയുടെ ഈ നടപടി.

2024 ഡിസംബറോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ലാഭം കൂട്ടുക ,പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുവാനും ,അനാവശ്യ റോളുകള്‍ ഇല്ലാതാക്കുക തുടങ്ങിയവയാണ് ഇതിനു പിന്നിലെ ലക്ഷ്യം .കഴിഞ്ഞ മാസങ്ങളില്‍ ഒല ഇലക്ട്രിക്കിന്റെ സർവീസുകൾക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു .സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി ഒല ഇലക്ട്രിക്കിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സുതാര്യമായ ഉപഭോക്തൃ സേവനം നല്‍കാനുള്ള ഉത്തരവാദിത്തങ്ങള്‍ കമ്പനി ലംഘിക്കുന്നത് നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട് .കൂടാതെ കമ്പനിയുടെ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചാണ് നോട്ടീസില്‍ പറയുന്നു.

also read: കാർ വിൽക്കുന്നുണ്ടോയെന്ന് മസ്ക്; മിയാമിയിലേക്ക് വരൂ കാണിച്ചു തരാമെന്ന് ജാഗ്വാർ

സേവനങ്ങള്‍ വൈകുക, പുതിയ വാഹനങ്ങളുടെ കാലതാമസം, സേവന വാഗ്ദാനങ്ങള്‍ പാലിക്കാത്തത് തുടങ്ങിയ പരാതികൾ കമ്പനിക്കെതിരെ കഴിഞ്ഞ വര്‍ഷം ഉയർന്നിരുന്നു. ഉപഭോക്തൃ കാര്യ വകുപ്പിന്റെ ഹെല്‍പ്പ് ലൈനില്‍ ആണ് ഒല ഇലക്ട്രിക്കിനെതിരെ നിരവധി പരാതികള്‍ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News