ജനപ്രിയ വണ്ടിയായി ഓല… ഇന്ത്യയിൽ ഫെബ്രുവരിയില്‍ വിറ്റത് 35000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍!

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ കച്ചവടം തകർക്കുകയാണ്. കമ്പനികള്‍ ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിടുകയാണ്. എക്കാലത്തെയും ചരിത്രത്തിലെ ഉയര്‍ന്ന വില്‍പ്പന സ്വന്തമാക്കി വിപണി വിഹിതം വൻ തോതിൽ ഉയർത്തിയതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓല ഇലക്ട്രിക്.

Also read:സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം

2024 ഫെബ്രുവരി മാസത്തില്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തിയതായി ഓല ഇലക്ട്രിക് വെള്ളിയാഴ്ച പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പോയ മാസം 35,000 ഇലക്ട്രിക് സ്‌കൂട്ടറുടളുടെ രജിസ്‌ട്രേഷന്‍ നടത്തി വിപണി വിഹിതം 42 ശതമാനമാക്കി ഉയര്‍ത്തിയതായി കമ്പനി വ്യക്തമാക്കി. 2023 ഫെബ്രുവരിയില്‍ കമ്പനി നേടിയതിനേക്കാള്‍ ഇരട്ടി രജിസ്‌ട്രേഷന്‍ 2024 ഫെബ്രുവരിയിലെ നേടാനായതായി ഓല വ്യക്തമാക്കി.

Also read:‘അതയും താണ്ടി മഞ്ഞുമ്മലെ പിള്ളേർ’, തമിഴ്‌നാട്ടിൽ റെക്കോഡ് ഇടുന്ന ആദ്യത്തെ സിനിമ, ഒറ്റ ദിവസം കൊണ്ട് കൂട്ടിയത് 25 ഷോകൾ, കളക്ഷനിൽ കടത്തിവെട്ടൽ

റെക്കോഡ് വില്‍പ്പനയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓല സ്വന്തമാക്കുന്നത്. 2023 ഡിസംബര്‍, 2024 ജനുവരി മാസങ്ങളില്‍ കമ്പനി 30,000 രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തിയിരുന്നു. ഡിസംബറില്‍ ഒരു മാസത്തില്‍ 30,000 യൂണിറ്റ് രജിസ്‌ട്രേഷന്‍ നേടിയ ആദ്യത്തെ ഇലക്ട്രിക് ടൂവീലര്‍ നിര്‍ണമാതാക്കളായി ഓല ഇലക്ട്രിക് മാറിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1,00,000 രജിസ്‌ട്രേഷനുകളാണ് കമ്പനി രഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News