ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ വീണ്ടും കുറവ്

ഒല ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ വീണ്ടും കുറവ്. എസ് വണ്‍ പ്രോ, എസ് വണ്‍ എയര്‍, എസ് വണ്‍ എക്‌സ് പ്രസ് എന്നി മോഡലുകളുടെ വിലയില്‍ 25000 രൂപ വരെ ഫെബ്രുവരിയില്‍ കുറച്ചിരുന്നു. എന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ എസ്1 എക്‌സിന്റെ എല്ലാ വേരിയന്റുകളിലും വില 5,000 മുതല്‍ 10,000 രൂപ വരെ കുറച്ചു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൂന്ന് വേരിയന്റുകളിലായി 79,999 രൂപ മുതല്‍ 1,09,999 രൂപ വരെയാണ് പുതിയ എസ് 1 എക്സ് അവരിപ്പിച്ചത്.

Also Read: ഐഫോണിനെ മറികടന്ന് വിപണിയില്‍ ഒന്നാംസ്ഥാനം കൈയ്യടക്കി സാസംങ്

പുതിയ വില ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഡെലിവറികള്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്നും ഒല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു. പുതിയ വിലകള്‍ പ്രകാരം, 4കെഡബ്ല്യൂഎച്ച് ബാറ്ററിയുള്ള എസ് 1 എക്സിന് നേരത്തെയുള്ള 1,09,999 രൂപയില്‍ നിന്ന് നിലവിലെ മാറ്റത്തിനനുസരിച്ച് ഇപ്പോള്‍ 99,999രൂപയാകും.

അതുപോലെ, 3കെ ഡബ്ല്യൂഎച്ച് ബാറ്ററിയുള്ള എസ് 1 എക്സിന് നേരത്തെ 89,999 രൂപയ്ക്ക് പകരം 84,999 രൂപയാണ് പുതിയ വില. എസ് 1 എക്സ് 2കെഡബ്ല്യുഎച്ച് ബാറ്ററി വേരിയന്റിന് 69,999 രൂപയാകും. നേരത്തെ 79,999 രൂപയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News