ഒല ഇ-സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍

ola

നാല് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല പുറത്തിറക്കുന്നത്. ഇപ്പോഴിതാ ഇ-സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല. ‘ബോസ് 72-അവേഴ്‌സ് റഷ്’ സെയിലിന്റെ ഭാഗമായിട്ടാണ് ഒല S1 X, S1 പ്രോ എന്നീ മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചത്.ഒക്‌ടോബര്‍ 10 മുതല്‍ 12 വരെയാണ് ഓഫറിന്റെ കാലാവധി.

ഒലയുടെ പരിമിതകാല ഓഫറിന് കീഴില്‍ ഏറ്റവും ആകര്‍ഷകമായ ഡീല്‍ വരുന്നത് ഒലS1 X ഇലക്ട്രിക് സ്‌കൂട്ടറിനാണ്. ഏകദേശം 20,000 രൂപ വിലക്കുറവില്‍ ഒല S1 X 2 kWh വേരിയന്റ് വാങ്ങാം. സ്‌റ്റോക്ക് തീരുന്നത് വരേ മാത്രമേ ഈ ഓഫര്‍ ലഭിക്കൂ.ഫ്‌ലാഗ്ഷിപ്പ് മോഡലായ ഒല S1 പ്രോയ്ക്കും കിഴിവുകളുണ്ട്. ഒല S1 പ്രോയ്ക്ക് 25,000 വരെ ഡിസ്‌കൗണ്ടും 5,000 എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നു.

ALSO READ: ജർമ്മനിയിൽ പ്രിയം ചൈനീസ് വാഹനങ്ങൾക്ക്; ഞെട്ടലോടെ പ്രമുഖ ബ്രാൻഡുകൾ

ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ ചില അധിക ആനുകൂല്യങ്ങളും ഉണ്ട്. 25,000 രൂപ മൂല്യം വരുന്ന 8 വര്‍ഷം അല്ലെങ്കില്‍ 80,000 കിലോമീറ്റര്‍ ബാറ്ററി വാറണ്ടി സൗജന്യമായി ലഭിക്കുന്നതാണ്.ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തുന്ന ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങളുണ്ട്. 6000 രൂപ ചെലവ് വരുന്ന ഒഎസ് അപ്‌ഡേറ്റാണ് സൗജന്യമായി ലഭിക്കുക. S1 പ്രോയ്ക്കൊപ്പം 7,000 രൂപ വരെ വിലയുള്ള സൗജന്യ ചാര്‍ജിംഗ് ക്രെഡിറ്റുകളും ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News