ബെംഗളൂരുവിൽ പത്ത് മിനിറ്റിനുള്ളിൽ ഫുഡ് ഡെലിവറി ചെയ്യാൻ ഒല

ബെംഗളൂരുവിൽ പത്ത് മിനിറ്റിനുള്ളിൽ ഫുഡ് ഡെലിവറി ചെയ്യാനുള്ള നീക്കവുമായി ഒല. ‘ഒല ഡാഷ്’ വഴിയാണ് ഫുഡ് ഡെലിവറി ചെയ്യാൻ ഒല തയ്യാറെടുക്കുന്നത്. അതേസമയം സേവനം സംബന്ധിച്ച് ഒല ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഈ വർഷം ജൂൺ മുതൽ ഒല ഡാഷ് ഫുഡ് ഡെലിവറി ലഭ്യമാണ്.

നിലവിൽ ഒല മെയിൻ ആപ്പിലെ ഫുഡ് ഡെലിവറി സെക്ഷൻ വഴി ബെംഗളൂരുവിലെ തെരഞ്ഞെടുത്ത ഇടങ്ങളിൽ ഈ സേവനം ലഭ്യമാണ്. എന്നാൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ചില റസ്റ്റോറൻ്റുകളിൽ മാത്രമേ ഈ സേവനം ഉണ്ടായിരുന്നുള്ളു. ഇതോടേയാണ് പത്ത് മിനിറ്റിനുള്ളിൽ ഫുഡ് ലഭ്യമാകുന്ന തരത്തിലുള്ള സേവനം തുടങ്ങാൻ ഒല തയാറെടുക്കുന്നത്.

also read: പൊന്നേ നിനക്കെന്തു പറ്റി! സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

കഴിഞ്ഞ വർഷം ഒക്ടോബറിൽ ബെംഗളൂരുവിൽ ‘ഓല പാഴ്സൽ’ സേവനം കമ്പനി ആരംഭിച്ചിരുന്നു. ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ച് പാഴ്സലുകൾ എത്തിച്ച് നൽകും. അഞ്ച് കിലോമീറ്ററിന് 25 രൂപയും 10 കിലോമീറ്ററിന് 50 രൂപയും 15 കിലോമീറ്ററിന് 75 രൂപയും 20 കിലോമീറ്ററിന് 100 രൂപയുമാണ് ഡെലിവറി ഫീസായി ഒല ഈടാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News