പ്രമുഖ വാഹന നിർമ്മാതാക്കളും, പുതുമുഖ നിർമ്മാതാക്കളുമെല്ലാം ഇലക്ട്രിക്ക് സ്കൂട്ടർ വിഭാഗത്തിൽ പുതുമുഖ താരങ്ങളെ ഇറക്കുമ്പോഴും ഹോണ്ട ഇവി സെഗ്മന്റിലേക്ക് ചുവടുവെച്ചിരുന്നില്ല. ഇപ്പോൾ ഇതാ ഹോണ്ടയുടെ പുത്തൻ ഇവി വിപണിയിൽ എത്തുകയാണ്. വാഹനപ്രേമികൾ കാത്തിരിക്കുന്ന ആക്ടീവയുടെ ഇവി വിപണിയിൽ കളം പിടിക്കുമെന്നാണ് പ്രതീക്ഷ.
ഇപ്പോഴിതാ ബഡ്ജറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളവതരിപ്പിക്കുകയാണ് ഒല. ഒല ഗിഗ്, എസ്1 ഇസഡ് സീരിസുകളിലായി ഒല ഗിഗ്, ഒല ഗിഗ് പ്ലസ്, ഒല എസ്1 ഇസഡ്, ഒല എസ്1 ഇസഡ്+ എന്നിങ്ങനെ പുതിയ നാല് സീരിസുകളിലായി രണ്ട് പുതിയ സ്‌കൂട്ടറുകളാണ് ഒല അവതരിപ്പിച്ചിരിക്കുന്നത്.
Also Read: ആക്ടീവയുടെ ഇവി സ്കൂട്ടർ ആദ്യമേ സ്വന്തമാക്കാം ബുക്കിങ് ഈ തീയതി മുതൽ ആരംഭിക്കും
ആക്ടീവയുടെ എത്തുന്നതിന് തൊട്ടുപിന്നാലെയാണ് ഒല പുതിയ വാഹനങ്ങളുടെ ബുക്കിങ് പ്രഖ്യാപിച്ചത്. 499 രൂപയടച്ച് ഒല സൈറ്റിൽ വണ്ടി ഇപ്പോൾ പ്രീ ബുക്ക് ചെയ്യാൻ സാധിക്കും. 39,999, രൂപ. 49,999, രൂപ. 59,999 രൂപ, 64,999 എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ എക്‌സ്-ഷോറൂം വില.
ബുക്കിങ് ആരംഭിച്ചുവെങ്കിലും വാഹനം ലഭിക്കാൻ 2025 ഏപ്രിലാകും. 1.5 kwh ന്റെ നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് പുതിയ ഒലയ്ക്ക് ഉള്ളത്. 25 kmph ആണ് പരമാവധി വേഗത. ഒല ഗിഗ്+ന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയും 157 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട ബാറ്ററി സപ്പോർട്ടും ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here