‘സോന’ ലിമിറ്റഡ് എഡിഷനുമായി ഓല

പുതിയ S1 പ്രോ ‘സോന’ ലിമിറ്റഡ് എഡിഷൻ വേരിയന്റിനെയും പരിചയപ്പെടുത്തി ഓല. ഓല S1 പ്രോ സോനയുടെ പരിമിതമായ യൂണിറ്റുകൾ ഒരു മത്സരത്തിലൂടെയാവും ഉപഭോക്താക്കൾക്ക് കമ്പനി നൽകുക. പിന്നിലെ ഫുട്‌പെഗുകൾ, ഗ്രാബ് റെയിൽ, ബ്രേക്ക് ലിവറുകൾ, മിററുകൾ എന്നിങ്ങനെ സ്‌കൂട്ടറിലെ പല ഘടകങ്ങളും 24 കാരറ്റ് സ്വർണത്തിലാണ്. 2024 ഡിസംബർ 25-നകം 4000 ഔട്ട്‌ലെറ്റുകളിലേക്ക് സെയിൽസ് സർവീസ് ശൃംഖല വികസിപ്പിക്കുന്ന പുതിയ മാർക്കറ്റിംഗ് ക്യാമ്പയിനിൻ്റെ ഭാഗമായാണ് S1 പ്രോ സോന അവതരിപ്പിച്ചിരിക്കുന്നത്.

പേൾ വൈറ്റിലും ഗോൾഡിലും തീർത്ത ഡ്യുവൽ ടോൺ കളർ ഓപ്ഷനാണ് ഓല S1 പ്രോ സോന ലിമിറ്റഡ് എഡിഷൻ വരുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്ക്രാച്ച് ആൻഡ് വിന്നിലൂടെയാവും സ്‌കൂട്ടർ നേടാനാൻ അവസരം.

also read: ഇസുസുവിന് ഇന്ത്യയില്‍ അഭിമാനനേട്ടം; വാഹനപ്രേമികള്‍ ഇവിടെ കമോണ്‍!

പങ്കെടുക്കുന്നവർ ഇലക്‌ട്രിക് സ്‌കൂട്ടർ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ റീൽ പോസ്‌റ്റ് ചെയ്യണം. റീൽ എടുക്കാൻ മടിയുള്ളവർക്ക് ബ്രാൻഡ് സ്‌റ്റോറിന് പുറത്ത് നിൽക്കുന്ന ഒരു ഫോട്ടോ അല്ലെങ്കിൽ സെൽഫി എടുത്ത് #OlaSonaContest എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ഓല ഇലക്ട്രിക്കിനെ ടാഗ് ചെയ്യുകയും വേണം. സ്ക്രാച്ച് ആൻഡ് വിന്നിലൂടെയാവും ലിമിറ്റഡ് എഡിഷൻ ഇലക്ട്രിക് സ്‌കൂട്ടർ നേടാനാൻ അവസരം.

ഓല S1 പ്രോ സോനയ്ക്ക് ഗോൾഡൻ തീമുള്ള യൂസർ ഇൻ്റർഫേസും കസ്റ്റമൈസ് ചെയ്‌ത MoveOS ഡാഷ്‌ബോർഡും വരെ സമ്മാനിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ജനപ്രീതി കൂടിയതോടെ ഓലയുടെ പുതിയ നീക്കങ്ങൾ ഫലം കാണുമെന്നാണ് വിചാരിക്കുന്നത്. 4kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഓല S1 പ്രോയ്ക്ക് തുടിപ്പേകുന്നത്. 0-40 കിലോമീറ്റർ വേഗത വെറും 2.6 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന ഓല S1 പ്രോയുടെ പരമാവധി വേഗം 120 കിലോമീറ്ററാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News