രാജ്യത്ത് പൊതുനിരത്തുകളില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ സ്ഥാനം സ്വന്തമാക്കി കഴിഞ്ഞു. അക്കൂട്ടത്തില്‍ മുന്‍നിരയിലാണ് ഒല സ്കൂട്ടറുകളുടെ സ്ഥാനം. വിപണിയില്‍ ഒന്നുകൂടി അരക്കെട്ടുറപ്പിക്കാന്‍ പുതിയ വാഹനവുമായി എത്തിയിരിക്കുകയാണ് കമ്പനി.
ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ ആണ് വിപണിയിലേക്ക് എത്തുന്നത്. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയിലാണ് ഒല എസ്-1 എയര്‍ എത്തുന്നത്.
മൂന്നു വേരിയന്റുകളിലായാണ് ഒല എസ്-1 എയര്‍ എത്തുക. ബേസ് മോഡലിന് 84,999 രൂപയും മിഡില്‍ വേരിയന്റിന് 99,999 രൂപയും ടോപ്പ് മോഡലിന് 1,09,000 രൂപയുമാണ് എക്‌സ് ഷോറൂം വില. ഒലയുടെ ഈ പതിപ്പ് ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.
കോറല്‍ ഗ്ലാം, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സില്‍വര്‍, നിയോ മിന്റ്, പോര്‍സലൈന്‍ വൈറ്റ് എന്നീ കളര്‍ ഒപ്ഷനുകളും കമ്പനി വാഗ്ദാനം നല്‍കുന്നു. ജൂലൈ 31 മുതല്‍ 1,19,999 രൂപയ്ക്ക് സ്‌കൂട്ടര്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഓഗസ്റ്റിലാണ് വാഹനത്തിന്റെ ആദ്യ ഡെലിവറി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
ALSO READ: ആഡംബരത്തിന് പുതിയ മുഖം, രൂപത്തില്‍ മാറ്റങ്ങളുമായി റേഞ്ച് റോവര്‍ വേലാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here